2. പദാർഥത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്- ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
4. സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങൾ- തന്മാത്രകൾ
5. ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണിക- ആറ്റം
6. താപം പുറത്തു വിടുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത്- താപമോചക പ്രവർത്തനങ്ങൾ (Exothermic Reactions)
7. റീചാർജ് ചെയ്യാവുന്ന ടോർച്ചുകളിൽ ഉപയോഗിക്കുന്ന സെൽ- നിക്കൽ കാഡ്മിയം സെൽ
8. ആദ്യസ്ഥാനത്തു നിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖ ദൂരമാണ്- സ്ഥാനാന്തരം
9. നെഗറ്റീവ് ത്വരണം അറിയപ്പെടുന്നത്- മന്ദീകരണം (Retardation)
10. പ്രപഞ്ചത്തിലെ വസ്തുക്കൾ തമ്മിലുള്ള ആകർഷണ ബലം അറിയപ്പെടുന്നത്- ഗുരുത്വാകർഷണബലം
11. ആറ്റം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്- ജോൺ ഡാൾട്ടൻ
12. മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റിവിറ്റി താരതമ്യം ചെയ്യുന്നതിനായി ഇലക്ട്രോ നെഗറ്റിവിറ്റി സ്കയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- ലിനസ് പോളിങ്
13. മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ (ഡോട്ട്) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ച രസതന്ത്രജ്ഞൻ- ഗിൽബർട്ട് എൻ. ലൂയിസ്
14. ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന്റെ 1837- ൽ ഒരു ഭാഗം മാസുള്ള കണമേത്- ഇലക്ട്രോൺ
15. ആറ്റത്തിന്റെ സൗരയൂഥ മാതൃക (Planetary model of Atom) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- റൂഥർഫോർഡ്
16. 1774- ൽ ജോസഫ് പ്രീസ്റ്റിലി എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച വാതകമേത്- ഓക്സിജൻ
17. പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന അന്തർദേശീയ സ്ഥാപനമായ IUPAC- യുടെ ആസ്ഥാനം- സൂറിച്ച് (സിറ്റ്സർലൻഡ്)
18. 'സിന്നബാർ' എന്തിന്റെ അയിരാണ്- മെർക്കുറി
19. ഓടിവരുന്ന അത് ലറ്റിന് ഫിനിഷിങ് ലെനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ കഴിയില്ല. കാരണം- ചലനജഡത്വം
20. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണമായ അറ്റോമിക നമ്പറിനെ ഏത് അക്ഷരമുപയോഗിച്ച് സൂചിപ്പിക്കുന്നു- Z
21. ജലത്തിന്റെ സാന്ദ്രത എത്ര- 1000 kg/m^3
22. ദ്രാവക ഉപരിതലത്തിൽ പേപ്പർ ക്ലിപ്പ് പൊങ്ങി നിൽക്കുന്നതിന് കാരണമായ ബലം- പ്രതലബലം
23. ആകാശ നിരീക്ഷണങ്ങളെക്കുറിച്ചുള്ള 'Starry Messenger' എന്ന പുസ്തകം രചിച്ച ശാസ്ത്രജ്ഞൻ ആര്- ഗലീലിയോ ഗലീലി
24. ഒരു വസ്തുവിന്റെ മാസിന്റെയും പ്രവേഗത്തിന്റെയും ഗുണിതമാണ്- ആക്കം (Momentum)
25. ചെറിയ ഒരു സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലം അറിയപ്പെടുന്നത്- ആവേഗബലം (Impulse)
26. ഐസിന് മുകളിൽ വണ്ടി തള്ളി നീക്കാൻ കഴിയില്ല. കാരണം- ഐസിൽ നിന്ന് പ്രതിപ്രവർത്തനം ലഭിക്കാത്തതുകൊണ്ട്
27. പ്രപഞ്ചത്തിലെ ഏറ്റവും ശക്തി കുറഞ്ഞ ബലം- ഗുരുത്വാകർഷണ ബലം
28. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം- ഓക്സിജൻ
29. ഓക്സിജന്റെ രൂപാന്തരണമായ ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ- മൂന്ന്
30. തുറന്ന പുസ്തകത്തിന്റെ (Open Book) ആകൃതിയിലുള്ള ഹൈഡ്രജൻ സംയുക്തം- ഹൈഡ്രജൻ പെറോക്സൈഡ്
31. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കാതിരിക്കാൻ കാരണം- സ്ഫോടന സാധ്യത
32. പാലിലെ പഞ്ചസാര എന്നറിയപ്പെടുന്നത്- ലാക്ടോസ്
33. സോപ്പ് നിർമാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്ന് വേർതിരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്- സാൾട്ടിങ് ഔട്ട്
34. തെരുവ് വിളക്കുകളിൽ റിഫ്ലക്ടറുകളായി ഉപയോഗിക്കുന്നത്- കോൺവെക്സ് ദർപ്പണം
35. നമ്മൾ കേൾക്കുന്ന ശബ്ദത്തിന്റെ കൂർമതയെ _____ എന്നു വിളിക്കുന്നു- സ്ഥായി (Pitch)
36. കടലിൻ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന SONAR (Sound Navigation and Ranging) എന്ന ഉപകരണത്തിൽ ______ തരംഗങ്ങൾ ഉപയോഗിക്കുന്നു- അൾട്രാസോണിക്
37. കൊതുകുകളും തേനീച്ചകളും പറക്കുമ്പോൾ ശബ്ദം ഉണ്ടാകാൻ കാരണം- അവയുടെ ചിറകുകളുടെ കമ്പനം
38. വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഒരു ഉപകരണം- ഇലക്ട്രിക് മോട്ടോർ
39. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ- പ്ലാസ്മ
40. പരിണാമത്തോടൊപ്പം ദിശകൂടി പ്രസ്താവിക്കേണ്ടിവരുന്ന ഭൗതിക അളവുകളെ ____ എന്ന് പറയുന്നു- സദിശ അളവുകൾ (Vector Quantities)
41. ക്രിയാശീലം കൂടിയ സോഡിയം, പൊട്ടാസ്യം, കാൽസ്യം പോലുള്ള ലോഹങ്ങളെ അവയുടെ അയിരിൽ നിന്ന് വേർതിരിക്കുമ്പോൾ നിരോക്സീകാരിയായി ഉപയോഗിക്കുന്നത്- വൈദ്യുതി
42. പ്രവൃത്തി, ഊർജം എന്നിവയുടെ യൂണിറ്റ് ജൂൾ എന്ന് നാമകരണം ചെയ്തത് ഏത് ബ്രിട്ടീഷ് ശാസ്ത്രജ്ഞനോടുള്ള സ്മരണാർഥമാണ്- ജെയിംസ് പ്രസ്കോട്ട് ജൂൾ
43. ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം- ഹിഗ്സ് ബോസോൺ
44. പുനഃ സ്ഥാപിക്കാൻ സാധ്യമല്ലാത്ത (Non Renewable) ഊർജസ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ- കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം
45. പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ- ഹെൻറിച്ച് ഹെട്സ്
46. നീലയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന ദ്വിതീയ വർണമേത്- മജന്ത
47. സമന്വിത പ്രകാശം അതിൻറ ഘടകവർണങ്ങളായി പിരിയുന്ന പ്രതിഭാസം- പ്രകീർണനം (Dispersion)
48. 20 ഹെർട്സിൽ കുറവുള്ള ശബ്ദ തരംഗം അറിയപ്പെടുന്നത്- ഇൻഫ്രാസോണിക് തരംഗങ്ങൾ
49. ഐസ് ഉരുകുന്ന ഊഷ്മാവ്- 0°c (32°F)
50. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന് പുറത്തുവരുന്ന ചലനം- പരിക്രമണം (Revolution)
51. ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം- പൂജ്യം
52. ഭൂമിയുടെ പലായന പ്രവേഗം- 11.2 km/sec
53. ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം- ഫ്ലൂറിൻ
54. അയിരിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർഥങ്ങൾ- ഫ്ലക്സ്
No comments:
Post a Comment