Tuesday, 1 September 2020

General Knowledge Part- 39

1. കേന്ദ്ര സംഗീത നാടക അക്കാദമി ക്ലാസിക്കൽ പദവി നൽകിയ ഒന്നിലേറെ നൃത്തരൂപങ്ങളുള്ള ഏക സംസ്ഥാനം- കേരളം


2. ക്ലാസിക്കൽ പദവി ലഭിച്ച കേരളത്തിലെ നൃത്തരൂപങ്ങൾ ഏവ- കഥകളി, മോഹിനിയാട്ടം 


3. 'കേരളത്തിലെ അവതരണ കലകളുടെ രാജാവ്' എന്നറിയപ്പെടുന്നതേത്- കഥകളി


4. പിൽക്കാലത്ത് കഥകളിയായി പരിണമിച്ചത് ഏത് കലാരൂപമാണ്- രാമനാട്ടം


5. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു- കൊട്ടാരക്കര വീര കേരളവർമ്മ 


6. കഥകളിയുടെ രംഗാവതരണത്തിനുള്ള നാട്യപ്രബന്ധം (സാഹിത്യരൂപം) ഏതുപേരിൽ അറിയപ്പെടുന്നു- ആട്ടക്കഥ


7. വെട്ടത്തുനാട്ടുരാജാവ് ഏത് കലാരൂപത്തിൽ വരുത്തിയ പരിഷ്കാരങ്ങളാണ് 'വെട്ടത്തുസമ്പ്രദായം' എന്നറിയപ്പെടുന്നത്- കഥകളിയിൽ


8. കല്ലടിക്കോടൻ, കപ്ലിങ്ങാടൻ ചിട്ടകൾ ഏത് കലാരുപത്തിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടതാണ്- കഥകളി


9. 'കേരളീയമായ ആദ്യ നൃത്തനാടകം' എന്നറിയപ്പെടുന്ന ഏത് കലാരൂപത്തിന്റെ ഉപജ്ഞാതാവായിരുന്നു കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ- കൃഷ്ണനാട്ടം


10. 'മലയാളത്തിലെ ശാകുന്തളം' എന്നറിയപ്പെടുന്ന നളചരിതം ആട്ടക്കഥ ആരുടെ രചനയാണ്- ഉണ്ണായിവാരിയർ


11. കേളികൊട്ട്, തോടയം, അരങ്ങുകേളി, പുറപ്പാട് എന്നിവ ഏത് കലാരൂപവുമായി ബന്ധപ്പെട്ടവയാണ്- കഥകളി

12. കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപം ഏത്- മോഹിനിയാട്ടം 


13. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്ത രൂപമേത്- കൂടിയാട്ടം 


14. നൃത്തത്തേക്കാൾ അഭിനയത്തിന് പ്രാധാന്യം നൽകുന്നതിനാൽ 'അഭിനയത്തിന്റെ അമ്മ' എന്ന് വിളിക്കപ്പെടുന്ന കേരളീയ കലാരൂപം ഏത്- കൂടിയാട്ടം 


15. അരങ്ങുവിതാനം, ഗോഷ്ഠി കോട്ടുക, അക്കിത്ത ചൊല്ലൽ, അരങ്ങുതളിക്കൽ എന്നിവ ഏത് കലാരൂപവുമായി ബന്ധപ്പെട്ടവയാണ്- കൂടിയാട്ടം 


16. കൂടിയാട്ടത്തെക്കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന 'നാട്യകല്പദ്രുമം' എന്ന കൃതി രചിച്ചതാര്- മാണി മാധവചാക്യാർ 


17. കഥകളിയെ അടിസ്ഥാനപ്പെടുത്തി 'കേരളനടനം' എന്ന നാട്യരൂപം ചിട്ടപ്പെടുത്തിയത് ആര്- ഗുരു ഗോപിനാഥ് 


18. ഭഗവതിക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന മധ്യ കേരളത്തിലെ അനുഷ്ഠാനകലയേത്- പടയണി


19. കാച്ചിക്കെട്ട്, താവടിതുള്ളൽ, കോലംതുള്ളൽ എന്നിവ ഏത് കലാരൂപവുമായി ബന്ധപ്പെട്ടവയാണ്- പടയണി


20. 'പടയണി ഗ്രാമം' എന്നറിയപ്പെടുന്ന പത്തനംതിട്ട
ജില്ലയിലെ പ്രദേശമേത്- കടമ്മനിട്ട


21. 2010 ഡിസംബറിൽ പൈതൃക കലകളുടെ പട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയ കേരളീയ കലാരൂപം- മുടിയേറ്റ്


22. രണ്ടായിരം വർഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ കലാരൂപമായി അറിയപ്പെടുന്നതേത്- ചാക്യാർക്കൂത്ത്


23. ഓട്ടൻതുള്ളൽ എന്ന ജനകീയ കലാരൂപം അവതരിപ്പിച്ചത് ആര്- കുഞ്ചൻനമ്പ്യാർ 

24. പൊന്നാനി, ശിങ്കിടി എന്നിവ ഏത് കലാരൂപവുമായി ബന്ധപ്പെട്ട പദങ്ങളാണ്- ഓട്ടൻതുള്ളൽ



25. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കല വൃക്ഷ്' എന്ന സംഘടന ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്- പരിസ്ഥിതി 


26. ഇന്ത്യൻ ജനസംഖ്യ നൂറുകോടി (Billion) തികഞ്ഞ ദിനം- 2000 മേയ് 11


27. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി പ്രവർത്തിച്ച പ്രശസ്ത പത്രപ്രവർത്തകൻ- കുൽദീപ് നയ്യാർ 


28. 'ഇന്ത്യയുടെ ഗ്രേറ്റാ ഗാർബോ' - (Greta Garbo) എന്ന് വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്രനടി- സുചിത്രാസെൻ 


29. ഒഡിഷയിലെ പുരി പുരാതന കാലത്ത് അറിയപ്പെട്ടിരുന്ന പേര്- പുരുഷോത്തമപുരി 


30. ആറങ്ങോട്ടു സ്വരൂപം എന്നറിയപ്പെട്ടത്- വള്ളുവനാട് 


31. വാരാണസിയിലെ വിധവകളുടെ ജീവിതം ആധാരമാക്കി ദീപാ മേത്ത സംവിധാനം ചെയ്ത ചിത്രം- വാട്ടർ (2005) 


32. 'സ്പീഡ് പോസ്റ്റ്' എന്ന നോവൽ രചിച്ചത്- ശോഭാ ഡേ 


33. ഇന്ത്യയുടെ ഭരണഘടനാദിനം (ദേശീയ നിയമ ദിനം) എന്നാണ്- നവംബർ 26


34. ബഹിരാകാശത്തെത്തിയ എത്രാമത്തെ മനുഷ്യനാണ് രാകേഷ് ശർമ- 138


35. 'കവിഗുരു' എന്നുകൂടി അറിയപ്പെട്ടത്- രബീന്ദ്രനാഥ ടാഗോർ


36. 60 വർഷക്കാലം അമൃത് ബസാർ പത്രികയുടെ പത്രാധിപത്യം വഹിച്ചിരുന്നത്- തുഷാർ കാന്തി ഘോഷ്


37. 1983- ൽ തമിഴ് പുലികളുടെ നേതാവായ വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ മലയാളിയായ പത്രപ്രവർത്തക- അനിതാ പ്രതാപ് 


38. ശംഖുംമുഖം ബീച്ചിലെ ‘മത്സ്യ കന്യക' എന്ന ശില്പത്തിന്റെ ശില്പി- കാനായി കുഞ്ഞിരാമൻ 


39. ബാലൻ കെ. നായർക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം- ഓപ്പോൾ 


40. വിശ്വനാഥൻ ആനന്ദിനു ശേഷം ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ഇന്ത്യൻ ചെസ് താരം- ദിബ്യന്ദു ബറുവ (Dibyendu Barua)


41. 'ഡോങ്കി ഡ്രോപ്' (Donkey Drop) എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടാണ്- ക്രിക്കറ്റ് 


42. ഫുട്ബോൾ യുദ്ധം (100 മണിക്കൂർ യുദ്ധം) എന്നറിയപ്പെട്ട പോരാട്ടം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു- എൽ സാൽവദോറും ഹോൺ ഡുറസും 


43. 'ചോമനദുഡി' എന്ന കന്നഡ നോവൽ രചിച്ചത്- ശിവരാമകാരന്ത്


44. മഹാഭാരതത്തിലെ അശ്വത്ഥാമാവിന്റെ പിതാവ്- ദ്രോണാചാര്യർ 


45. ആർ.എം. ലാല രചിച്ച Beyond the Last Blue Mountain ഏത് ഇന്ത്യൻ വ്യവസായിയുടെ ജീവചരിത്രമാണ്- ജെ.ആർ.ഡി. ടാറ്റ 


46. 1977- ൽ രൂപം കൊണ്ട ജനതാ പാർട്ടിയുടെ ആദ്യ അധ്യക്ഷൻ- ചന്ദ്രശേഖർ


47. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച തമിഴ്നാട് മുഖ്യമന്ത്രി- എം.ജി. രാമചന്ദ്രൻ 


48. ഫോറൻസ് നൈറ്റിങ് ഗേലിനെ 'വിളക്കേന്തിയ വനിത' എന്നുവിളിച്ച് അനശ്വരയാക്കിയ അമേരിക്കൻ കവി- ഹെൻറി ലോങ് ഫെലോ (Henry Longfellow) 


49. ആരുടെ ഉദ്ധരണികൾ സമാഹരിച്ച കൃതിയാണ് 'ലിറ്റിൽ റെഡ് ബുക്ക്'- മാവോ സേതുങ്


50. കേന്ദ്ര ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ച കമ്യൂണിസ്റ്റ് നേതാവ്- ഇന്ദ്രജിത് ഗുപ്ത


51. 1984- ൽ ഓക്സിജൻ കരുതാതെ എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ഇന്ത്യക്കാരൻ- ഫു ദോർജി (Phu Dorjee)


52. ഹൈഡ്രജൻ പെറോക്സൈഡ് വിഘടിക്കുമ്പോൾ
പതഞ്ഞുപൊങ്ങുന്നത് ഏത് വാതകം സ്വത്രന്തമാകുന്നതിനാലാണ്- ഓക്സിജൻ  


53. ഏതുതരം മണ്ണിലാണ് ഹൈഡ്രജൻ പെറോക്സൈഡ് വേഗത്തിൽ വിഘടിക്കുന്നത്- ജൈവാംശം കൂടിയ മണ്ണ്


54. മണ്ണിന്റെ ഏത് ഭാഗത്താണ് ജൈവാംശം കൂടുതൽ- മേൽമണ്ണ്


55. മേൽമണ്ണ് ഏകദേശം എത്ര അടി കനത്തിൽ കാണപ്പെടുന്നു- ഒരടി കനത്തിൽ


56. ജൈവവസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നതെന്ത്- സൂക്ഷ്മജീവികളായ ബാക്ടീരിയ, ഫംഗസ്


57. കൃഷിക്ക് അനുയോജ്യമായ മണ്ണിലെ ഘടകങ്ങൾ എപ്രകാരമായിരിക്കണം- ധാതുക്കൾ- 45%, ജലം- 25%, വായു- 25%, ജൈവവസ്തുക്കൾ- 5 %


58. ഏത് പി.എച്ച്.നിലവാരമുള്ള വെള്ളമാണ് കുടി വെള്ളമായി ഉപയോഗിക്കാവുന്നത്- 6.5 മുതൽ 7.5 വരെ


59. വിസർജ്യവസ്തുക്കളിലുടെ ജലത്തിൽ കലരുന്ന ബാക്ടീരിയ ഏത്- -കോളി ബാക്ടീരിയ


60. ഡയേറിയ രോഗത്തിന് കാരണമാവുന്ന ബാക്ടീരിയ ഏത്- -കോളി ബാക്ടീരിയ


61. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾക്ക് ഉദാഹരണങ്ങളേവ- ടൈഫോയ്ഡ്, കോളറ, ഡിസൻട്രി, മഞ്ഞപ്പിത്തം


62. ജലശുദ്ധീകരണശാലകളിൽ നടക്കുന്ന ആദ്യത്തെ പ്രവർത്തനമേത്- എയറേഷൻ


63. ജലശുദ്ധീകരണശാലകളിൽ ജലം വായുവുമായി കലർത്തി ഓക്സിജന്റെ അളവ് വർധിപ്പിക്കുന്ന പ്രവർത്തനം- എയറേഷൻ


64. ജലശുദ്ധീകരണശാലകളിൽ ജലത്തിൽ കലർന്നിട്ടുള്ള ഖരപദാർഥങ്ങളെ അടിയിക്കുന്ന പ്രക്രിയ ഏത്- കൊയാഗുലേഷൻ 


65. കൊയാഗുലേഷൻ ഘട്ടത്തിൽ ജലത്തിൽ ചേർക്കുന്ന രാസവസ്തുക്കളേവ- ആലം


66. മാലിന്യങ്ങൾ അടിഞ്ഞശേഷം തെളിഞ്ഞ വെള്ളം ഫിൽട്ടറിലേക്ക് വിടുന്ന ഘട്ടമേത്- ക്ലാരിഫ്ളോക്കുലേഷൻ 


67. ഫിൽട്ടർ ചെയ്തുവരുന്ന ജലത്തെ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നതെന്ത്- ക്ലോറിൻ അഥവാ ബ്ലീച്ചിങ് പൗഡർ 


68. വാട്ടർ പ്യൂരിഫയറുകളിൽ ജലം അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നതെന്ത്- അൾട്രാവയലറ്റ് രശ്മികൾ


69. അന്തരീക്ഷവായുവിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവെത്ര- 0.03 ശതമാനം


70. വാഹനങ്ങളിൽനിന്നുള്ള പുകയിൽ അടങ്ങിയിട്ടുള്ള വിഷവാതകം ഏത്- കാർബൺ മോണോക്സൈഡ്


71. രക്തത്തിന് ഓക്സിജനെ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുന്ന വിഷവാതകം ഏത്- കാർബൺ മോണോക്സൈഡ്


72. രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്ന് കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്ന വിഷ വാതകമേത്- കാർബൺ മോണോക്സൈഡ്

73. വിറക്, കൽക്കരി എന്നിവ കത്തുമ്പോൾ കൂടുതലായി പുറത്തുവരുന്ന വാതകമേത്- കാർബൺ
ഡൈഓക്സൈഡ്

No comments:

Post a Comment