2. ഭൂവൽക്കവും മാൻന്റിലിന്റെ മുകൾ ഭാഗവും ചേർന്ന ഭാഗത്തിന്റെ പേര്- ശിലാമണ്ഡലം (Lithosphere)
4. വൻകര വിസ്ഥാപന സിദ്ധാന്തം അവതരിപ്പിച്ച ജർമൻ ശാസ്ത്രജ്ഞൻ- ആൽഫ്രഡ് വേഗ്നർ
5. വെഗ്നറുടെ സിദ്ധാന്തപ്രകാരം ഭൂമിയിലുണ്ടായിരുന്ന ഏക വൻകരയുടെ പേര്- പാൻജിയ
6. പാൻജിയ എന്ന ഏക വൻകരയ്ക്ക് ചുറ്റും ഉണ്ടായിരുന്ന മഹാസമുദ്രം- പന്തലാസ
7. ചലഞ്ചർ ഗർത്തം ഏത് സമുദ്രത്തിലാണ്- പസിഫിക്
8. ഹിമാലയം, ആൽപ്സ്, ആൻഡീസ്, അറ്റ്ലസ് എന്നിവ ഏതിനം പർവതങ്ങളാണ്- മടക്കുപർവതങ്ങൾ (Fold mountains)
9. ഭൂമിയുടെ ഉപരിതലത്തിലെ മടക്കുപർവതങ്ങൾ, അഗ്നി പർവതങ്ങൾ, പീഠഭൂമികൾ, എന്നിവ ഉണ്ടാകാൻ കാരണമെന്ത്- ഫലകചലനത്തിന്റെ ഫലമായി
10. രണ്ടു തരം ഭൗമചലനങ്ങൾ അനുഭവപ്പെടുന്നു. അവ ഏതെല്ലാം-
- ആന്തരിക ചലനങ്ങൾ (Endogenic movements)
- ബാഹ്യചലനങ്ങൾ (Exogenic movements)
12. ഭൂമിയുടെ ആന്തരികചലനങ്ങളിൽ ദ്രുതചലനത്തിന് ഉദാഹരണം- അഗ്നിപർവത സ്ഫോടനം,ഭൂകമ്പം
13. ഭൂമിയുടെ ആഴങ്ങളിൽ ഫലക ചലനഫലമായും മറ്റും ശിലകൾക്ക് സ്ഥാനമാറ്റവും ഭ്രംശനവും സംഭവിക്കുന്നു. അപ്പോഴുണ്ടാകുന്ന ഭൂകമ്പതരംഗങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങൾ ഏത് പേരിലറിയപ്പെടുന്നു- ഭൂകമ്പം
14. ഭൂമിയുടെ ആഴങ്ങളിൽ പ്രകമ്പനങ്ങൾ ഉണ്ടാകുന്ന കേന്ദ്രങ്ങളുടെ പേരെന്ത്- പ്രഭവകേന്ദ്രം (FOCUS)
15. ഭൂകമ്പ പ്രഭവ കേന്ദ്രങ്ങളുടെ നേർമുകളിൽ സ്ഥിതിചെയ്യുന്ന ഭൗമോപരിതലകേന്ദ്രത്തെ ഏത് പേരിൽ വിളിക്കുന്നു- എപ്പിസെന്റെർ(Epicentre)
16. ഭൂകമ്പതരംഗങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമാണ് സീസ്മോഗ്രാഫ്. ഏറ്റവും വിനാശകാരിയായ ഭൂകമ്പതരംഗമേത്- പ്രതലതരംഗങ്ങൾ (Surface waves)
17. ഭൂകമ്പതീവ്രത അളന്ന് തിട്ടപ്പെടുത്തുന്ന തോത്- റിക്ടർ സ്കെയിൽ
18. സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പങ്ങൾ കൂറ്റൻ തിരമാലകൾക്ക് കാരണമാകുന്നു. ഇവ ഏത് പേരിലറിയപ്പെടുന്നു- സുനാമി (Tsunami)
19. 'സുനാമി' എന്ന ജാപ്പനീസ് പദത്തിന്റെ അർഥമെന്ത്- തുറമുഖത്തിരമാലകൾ
20. ലോകത്തിലെ 80 ശതമാനം അഗ്നിപർവതങ്ങളും സ്ഥിതിചെയ്യുന്നത് ഏത് സമുദ്രത്തിന്റെ അതിർത്തി പ്രദേശത്താണ്- പസിഫിക്
- അതുകൊണ്ട് ഈ മേഖലയെ ശാന്തസമുദ്രത്തിലെ തീവലയം എന്ന് വിശേഷിപ്പിക്കുന്നു.
21. ഭൂമിയുടെ അന്തർഭാഗത്തെ ശിലാദ്രവം ഭൂവൽക്കത്തിൽ വിള്ളലുണ്ടാക്കി പുറത്തേക്കൊഴുകുന്നു. ഈ ശിലാദ്രവത്തിന്റെ പേരെന്ത്- ലാവ
22. ലാവ തണുത്തുറഞ്ഞുണ്ടാകുന്ന ഭൂരൂപമേത്- അഗ്നിപർവതം
23. ഫുജിയാമ അഗ്നിപർവതം ഏത് രാജ്യത്താണ്- ജപ്പാൻ
24. വെസൂവിയസ് അഗ്നിപർവതം എവിടെയാണ്- ഇറ്റലി
25. ലാവാശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണിനമേത്- കറുത്തമണ്ണ്
26. സിംബാബ് വേ, സാംബിയ എന്നീ
രാജ്യങ്ങളുടെ അതിർത്തിയിലുള്ള ഒന്നര കിലോമീറ്ററോളം വീതിയുള്ള വെള്ളച്ചാട്ടമേത്- വിക്ടോറിയ വെള്ളച്ചാട്ടം
27. 'ഇന്ത്യയിലെ നയാഗ്ര' എന്ന് വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത്- ഹൊഗെനക്കൽ
28. ഏത് നദിയിലാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടം- കാവേരി (തമിഴ്നാട്)
29. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്- നയാഗ്ര വെള്ളച്ചാട്ടം
30. യൂറോപ്പിന് പുറത്ത് നടന്ന ആദ്യത്തെ ഒളിമ്പിക്സിന്റെ വേദി ഏത് നഗരമായിരുന്നു- സെന്റ് ലൂയിസ് (അമേരിക്ക)
31. ഒളിമ്പിക്സിന് ആഥിത്യം വഹിച്ച ആദ്യത്തെ ഏഷ്യൻ നഗരമേത്- ടോക്യോ (1964)
32. ഏറ്റവുമധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത്- ബാങ്കോക് (തായ്ലൻഡ് 4 തവണ)
33. നദീജന്യതാഴ്വരകൾ പൊതുവേ കാണപ്പെടുന്നത് ഏത് ആകൃതിയിലാണ്- വി-ആകൃതി (V-shaped)
34. ഇംഗ്ലീഷ് അക്ഷരമാലയിലെ U ആകൃതിയിലുള്ള താഴ്വരകൾക്ക് രൂപംനൽകുന്നതെന്ത്- ഹിമാനികൾ അഥവാ ഗ്ലേസിയേഴ്സ്
35. ഭൂപാളികളുടെ സ്ഥാനചലനംമൂലം ഒരു ഭൂഭാഗം സമീപപ്രദേശത്തെ അപേക്ഷിച്ച് താഴ്ന്നു പോകുന്നതിനാൽ രൂപംകൊള്ളുന്ന താഴ്വര എങ്ങനെ അറിയപ്പെടുന്നു- ദ്രംശതാഴ്വര അഥവാ റിഫ്റ്റ് വാലി
36. ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന പ്രധാന നദിയേത്- നർമദ
37. പ്രധാന നദിയോട്, ഉയരംകൂടിയ ഭാഗത്തു നിന്നുള്ള പോഷക നദികൾ സംഗമിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന താഴ്വരകൾ എങ്ങനെ അറിയപ്പെടുന്നു- തുക്കുതാഴ്വരകൾ അഥവാ ഹാങ്ങിങ് വാലീസ്
38. അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലുള്ള വിഖ്യാതമായ ഗ്രാന്റ് കാന്യണ് രൂപം നൽകുന്ന നദിയേത്- കോളറാഡോ നദി
39. കാരക്കോറം, പീർപാഞ്ജൽ മലനിരകൾക്കിടയിലുള്ള പ്രസിദ്ധമായ താഴ്വരയേത്- കശ്മീർ താഴ്വര
40. പ്രസിദ്ധമായ വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ്
41. വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദിയേത്- പുഷ്പാവതി നദി
42. കുളു താഴ്വരയിലൂടെ ഒഴുകുന്ന നദിയേത്- ബിയാസ്
43. ഏതിനം കാറ്റുകൾക്ക് ഉദാഹരണമാണ് താഴ്വരക്കാറ്റും പർവതക്കാറ്റും- പ്രാദേശികവാതങ്ങൾ അഥവാ ലോക്കൽ വിൻഡ്സ്
44. ഏതൊക്കെ രാജ്യങ്ങളെയാണ് ഡോവർ കടലിടുക്ക് വേർതിരിക്കുന്നത്- ബ്രിട്ടൻ, ഫ്രാൻസ്
45. തെക്കേ അമേരിക്ക, അന്റാർട്ടിക്ക ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന അതിവിസ്തൃതമായ കടലിടുക്ക് ഏത്- ഡ്രേക് പാസേജ്
46. 'കണ്ണുനീരിന്റെ കവാടം അഥവാ ഗേറ്റ് ഓഫ് ടിയേഴ്സ്' എന്നറിയപ്പെടുന്ന കടലിടുക്ക് ഏത്- ബാബ്-എൽ-മാൻദെബ്
47. ജിബ്രാൾട്ടർ കടലിടുക്ക് ഏതൊക്കെ കടലുകളെയാണ് ബന്ധിപ്പിക്കുന്നത്- അറ്റ്ലാന്റിക് സമുദ്രം, മെഡിറ്ററേനിയൻ കടൽ എന്നിവയെ
48. ഏതൊക്കെ രാജ്യങ്ങൾക്കിടയിലായാണ് ജിബ്രാൾട്ടർ കടലിടുക്ക്- സ്പെയിൻ, മൊറോക്കോ
49. ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്- ബെറിങ് കടലിടുക്ക്
50. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്- ബെറിങ് കടലിടുക്ക്
51. ഏതൊക്കെ സമുദ്രങ്ങളെയാണ്
ബെറിങ് കടലിടുക്ക് ബന്ധിപ്പിക്കുന്നത്- ശാന്തസമുദ്രം, ആർട്ടിക് സമുദ്രം എന്നിവയെ
52. പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏത്- ഹോർമുസ് കടലിടുക്ക്
53. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏത്- ബാബ്-എൽ-മാൻദെബ്
54. 'ബിഗ് ബോർഡ്' എന്ന അപരനാമമുള്ള ഓഹരിവിപണി ഏതാണ്- ന്യൂയോർക് സ്റ്റോക് എക്സ്ചേഞ്ച്
55. സൗരയൂഥം കടന്നുപോയ ആദ്യത്തെ മനുഷ്യ നിർമിത പേടകമേത്- അമേരിക്കയുടെ പയനിയർ- 10
56. മറ്റൊരു ഗ്രഹത്തിൽ ആദ്യമായി ഇടിച്ചിറങ്ങിയ മനുഷ്യനിർമിത പേടകമേത്- വിനേറ- 3 (ശുക്രനിൽ)
57. അന്തരീക്ഷ ആർദ്രത ഏറ്റവും കൂടുതലുള്ള ഭൂമിയിലെ പ്രദേശമേത്- ഭൂമധ്യരേഖാ പ്രദേശങ്ങൾ
58. ആദ്യ മഴ പെയ്യുമ്പോൾ മണ്ണിലുണ്ടാവുന്ന പ്രത്യേക ഗന്ധത്തിന് കാരണമായ ബാക്ടീരിയ ഏത്- സ്ട്രെപ്റ്റോമൈസെറ്റ്സ്
59. അന്റാർട്ടിക്കയിൽ മഞ്ഞുമലകൾ പിറവിയെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങനെ- കാവിങ് (Calving)
60. സമീപ പ്രദേശങ്ങളിൽ നിന്ന് ഉയർന്നുനിൽക്കുന്നതും പരന്ന് വിസ്തൃതവുമായ ഭൂരൂപങ്ങൾ എങ്ങനെ അറിയപ്പെടുന്നു- പീഠഭൂമികൾ അഥവാ പ്ലേറ്റോ
61. ഭൂമിയിലെ ഏത് പ്രദേശമാണ് 50 ഡിഗ്രി സമ്മർ ഐസോതേം (50 Degree Summer Isotherm) എന്നറിയപ്പെടുന്നത്- ആർട്ടിക് പ്രദേശം
62. ലോകത്ത് ഏറ്റവുമധികം പ്രാദേശിക ഭാഷകളുള്ള രാജ്യമേത്- പാപ്പുവ ന്യൂഗിനി
63. പെന്തക്കോസ്ത് ദ്വീപുകൾ ഏതു മെലനേഷ്യൻ രാജ്യത്തിന്റെ ഭാഗമാണ്- വന്വാടു
64. ന്യൂ ബ്രിട്ടൻ, ന്യൂ അയർലൻഡ് എന്നീ ദ്വീപുകൾ ഏതു രാജ്യത്തിന്റെ ഭാഗമാണ്- പാപ്പുവ ന്യൂഗിനി
65. ഭൂമിയുടെ ഏറ്റവും കിഴക്കുള്ള രാജ്യമായി അറിയപ്പെടുന്നതേത്- കിരിബാത്തി
66. 'കറുത്ത പ്രവാഹം' എന്നറിയപ്പെടുന്ന ശാന്ത സമുദ്രത്തിലെ ഉഷ്ണജല പ്രവാഹമേത്- കുറോഷിയോ കറന്റ് (ജപ്പാൻ കറന്റ്)
67. ധ്രുവപ്രദേശങ്ങളിൽ നിന്നല്ലാതെ ഉദ്ഭവിക്കുന്ന ഏറ്റവും വലിയ ശീത ജലപ്രവാഹം ഏത്- ബെൻഗ്യെല കറന്റ് (അറ്റ്ലാന്റിക് സമുദ്രം)
68. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര ജൈവ വൈവിധ്യത്തിനു രൂപം നൽകുന്ന ശാന്തസമുദ്രത്തിലെ ശീത ജലപ്രവാഹമേത്- ഹംബോൾട്ട് കറന്റ് (പെറു കറന്റ്)
69. സമുദ്രജലപ്രവാഹത്തിന്റെ തോത് നിശ്ചയിക്കാനുള്ള യൂണിറ്റ് ഏത്- ർഡ്യുപ്
70. മഞ്ഞുകാലത്ത് വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ സുഖപ്രദമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന സമുദ്രജല പ്രവാഹമേത്- ഗൾഫ് സ്ട്രീം
71. 'യൂറോപ്പിന്റെ പുതപ്പ് 'എന്നുവിളിക്കപ്പെടുന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ ഉഷ്ണ ജല പ്രവാഹമേത്- ഗൾഫ് സ്ട്രീം
72. 'ടേബിൾ ലാൻഡ്' എന്നും അറിയപ്പെടുന്ന ഭൂരൂപമേത്- പീഠഭൂമി
73. പീഠഭൂമികൾ രൂപംകൊള്ളാൻ കാരണമാവുന്ന പ്രധാന പ്രകൃതി പ്രതിഭാസങ്ങൾ ഏവ- ലാവാപ്രവാഹം, മണ്ണൊലിപ്പ്
74. ഭൂമിയിൽ, ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏതു പീഠഭൂമിയാണ് 'ലോകത്തിന്റെ മേൽക്കൂര' എന്നറിയപ്പെടുന്നത്- പാമീർ പീഠഭൂമി
75. ഏതൊക്കെ നദികൾക്കിടയിലായാണ് ഡെക്കാൺ പീഠഭൂമി സ്ഥിതിചെയ്യുന്നത്- നർമദ-കൃഷ്ണ
76. പശ്ചിമഘട്ടം, പൂർവഘട്ടം എന്നീ മലനിരകൾക്കിടയിലായി സ്ഥിതി ചെയ്യുന്ന പീഠഭൂമിയേത്- ഡെക്കാൺ പീഠഭൂമി
77. ഛോട്ടാ നാഗ്പുർ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്- ജാർഖണ്ഡ്
78. ഭൂമിയുടെ ഫലകചലനത്തിലൂടെ രൂപംകൊള്ളുന്ന പീഠഭൂമികൾ എങ്ങനെ അറിയപ്പെടുന്നു- ഭൂഖണ്ഡാന്തര പീഠഭൂമികൾ അഥവാ കോണ്ടിനെന്റൽ പ്ലേറ്റോ
79. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി ഏതാണ്- ഛോട്ടാ നാഗ്പുർ പീഠഭൂമി
80. ഛോട്ടാ നാഗ്പുർ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദിയേത്- ദാമോദർ നദി
81. ആരവല്ലി പർവതനിരയുടെ കിഴക്കു ഭാഗത്തായി രാജസ്ഥാനിലുള്ള പീഠഭൂമി ഏത്- മർവാർ പീഠഭൂമി
82. വിന്ധ്യൻ, ആരവല്ലി മലനിരകൾക്കിടയിലുള്ള പീഠഭൂമി ഏത്- മാൽവ പീഠഭൂമി
83. പശ്ചിമ ശാന്തസമുദ്രത്തിന്റെ പടിഞ്ഞാറുള്ള ദ്വീപുപ്രദേശം എങ്ങനെ അറിയപ്പെടുന്നു- മെലനേഷ്യ
84. പ്രധാന മെലനേഷ്യൻ രാജ്യങ്ങൾ ഏതെല്ലാം- ഫിജി, പാപ്പുവ ന്യൂഗിനി, സോളമൻ ദ്വീപുകൾ, വന്വാതു
No comments:
Post a Comment