2. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന എത്ര ഇന്ത്യൻ സംസ്ഥാനങ്ങളുണ്ട്- മൂന്ന് (ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്)
3. ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ് വാഗാ അതിർത്തി സ്ഥിതിചെയ്യുന്നത്- ഇന്ത്യ-പാകിസ്താൻ
4. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് വാഗാ അതിർത്തിയുള്ളത്- പഞ്ചാബ്
5. ഇന്ത്യക്കും പാകിസ്താനുമിടയിൽ സ്ഥിതിചെയ്യുന്ന വിശാലമായ ഉപ്പുചതുപ്പുകളേവ- റാൻ ഓഫ് കച്ച്
6. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് റാൻ ഓഫ് കച്ചിൻ അധികഭാഗവുമുള്ളത്- ഗുജറാത്ത്
7. സർ ക്രീക്ക്, കോറി ക്രീക്ക് എന്നിവ ഏതു സമതലത്തിന്റെ ഭാഗങ്ങളാണ്- റാൻ ഓഫ് കച്ച്
8. റാൻ ഓഫ് കച്ചിൽ സ്ഥിതിചെയ്തിരുന്ന സിന്ധു നദീതടസംസ്കാര കേന്ദ്രമേത്- ധോളവിര
9. ആസിഡ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ- രാജസ്ഥാനിലെ ജോധ്പുർ
10. 1906- ൽ സ്ഥാപിതമായ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ- ഉത്തരാഖണ്ഡിലെ ഡെറാഡൂൺ
11. ഇന്ത്യയിലെ ഏതു സംസ്ഥാനത്തിന്റെ വേനൽക്കാല തലസ്ഥാനമാണ് ഗെർസെൻ- ഉത്തരാഖണ്ഡ്
12. ഉത്തരാഖണ്ഡിന്റെ മഞ്ഞുകാല തലസ്ഥാനമേത്- ഡെറാഡൂൺ
13. ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ബ്രഹ്മകമലം- ഉത്തരാഖണ്ഡ്
14. ആന ഔദ്യോഗികമൃഗമായ ഇന്ത്യയിലെ സംസ്ഥാനങ്ങളേവ- കേരളം, കർണാടകം, ജാർഖണ്ഡ്
15. മേഘപ്പുലി ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്- മേഘാലയ
16. ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി അറിയപ്പെടുന്ന പേരെന്ത്- താർ മരുഭൂമി
17. ഭൂമിയുടെ പ്രായത്തോട് 2018- ൽ കൂട്ടിച്ചേർത്ത പുതിയ കാലഘട്ടത്തിന് ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്- മേഘാലയയുടെ (മേഘാലയൻ ഏജ്)
18. 'ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം' എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്- ഖൈബർ ചുരം
19. 'സാൻഡൽവുഡ്' എന്നറിയപ്പെടുന്ന സിനിമാ വ്യവസായം ഏതു ഭാഷയിലേതാണ്- കന്നഡ
20. ഏതൊക്കെ രാജ്യങ്ങളിലായാണ് താർ മരുഭൂമി സ്ഥിതിചെയ്യുന്നത്- ഇന്ത്യ, പാകിസ്താൻ
21. താർ മരുഭൂമിയുടെ 60 ശതമാനത്തോളം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനമേത്- രാജസ്ഥാൻ
22. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി എന്നറിയപ്പെടുന്നതേത്- താർ മരുഭൂമി
23. ഇന്ത്യൻ ഭൂവിസ്തൃതിയുടെ 10.4 ശതമാനം ഉൾക്കൊള്ളുന്ന സംസ്ഥാനമേത്- രാജസ്ഥാൻ
24. ആരവല്ലി പർവതനിര ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്- രാജസ്ഥാൻ
25. ഖേത്രി, കോലിഹാൻ ഖനികൾ എന്തിന്റെ ഉത്പാദനത്തിനാണ് പ്രസിദ്ധം- ചെമ്പ്
26. മധ്യപ്രദേശിലെ പന്ന, ആന്ധ്രാപ്രദേശിലെ കൊല്ലൂർ എന്നീ ഖനികൾ എന്തിനാണ് പ്രസിദ്ധം- വജ്രം
27. കർണാടകത്തിലെ കോളാർ, ഹട്ടി ഖനികൾ എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടവയാണ്- സ്വർണം
28. ഇന്ത്യയിലെ സ്വർണ ഖനികളിലൊന്നായ ലാവാ സ്വർണഖനി ഏതു സംസ്ഥാനത്താണ്- ജാർഖണ്ഡ്
29. ഇന്ത്യയിലെ പ്രധാന യുറേനിയം ഖനിയായ ജാദുഗുഡ ഏതു സംസ്ഥാനത്താണ്- ജാർഖണ്ഡ്
30. ഇന്ത്യയിൽ ഏറ്റവുമധികം കൽക്കരി നിക്ഷേപമുള്ള സംസ്ഥാനമേത്- ജാർഖണ്ഡ്
31. ദാമോദർ നദീ താഴ്വരയിലുള്ള പ്രധാന കൽക്കരി ഖനിയേത്- ജാറിയ
32. കൽക്കരിപ്പാടം (ജാർഖണ്ഡ്) ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്- ജാറിയ
33. ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഖൈബർ ചുരം- അഫ്ഗാനിസ്താൻ-പാകിസ്താൻ
34. 'ഡെക്കാനിലേക്കുള്ള താക്കോൽ' എന്നറിയപ്പെടുന്ന മലമ്പാത ഏത്- അസിർഗഢ് ചുരം
35. അസിർഗഢ് ചുരം സ്ഥിതിചെയ്യുന്നത് ഏത് മല നിരയിലാണ്- സാത്പുര (മധ്യപ്രദേശ്)
36. ഏത് മണ്ണിനത്തിന്റെ രണ്ട് വക ഭേദങ്ങളാണ് ഖാദർ, ബാങ്കർ എന്നിവ- എക്കൽ മണ്ണ്
37. ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഏത് ബ്രാൻഡ് നാമത്തിലാണ് പ്രസിദ്ധം- അമുൽ
38. ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് 'ദി ടേസ്റ്റ് ഓഫ് ഇന്ത്യ'- അമുൽ
39. ഇന്ത്യയിൽ ഏത് രംഗത്തുണ്ടായ കുതിപ്പാണ് 'വൈറ്റ് റെവല്യൂഷൻ അഥവാ ധവള വിപ്ലവം' എന്ന് വിവക്ഷിക്കപ്പെടുന്നത്- ക്ഷീരോത്പാദനം
40. ആമസോൺ കാടുകളിലെതുപോലെ സൂര്യപ്രകാശം കടന്നുചെല്ലാത്ത നിബിഡവനത്തിന് പേരു കേട്ട മുർലെൻ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്- മിസോറം
41. തൃഷ്ണ വന്യജീവിസങ്കേതം ഏത് സംസ്ഥാനത്താണ്- ത്രിപുര
42. 'സെക്കൻഡ് മദ്രാസ്' എന്ന് അറിയപ്പെട്ടിരുന്ന ആന്ധ്രാപ്രദേശിലെ നഗരമേത്- കാകിനഡ
43. സ്വകാര്യമേഖലയുടെകൂടി പങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളമേത്- നെടുമ്പാശ്ശേരി (കൊച്ചി)
44. വീർ സവർക്കർ അന്തർദേശീയ വിമാനത്താവളം എവിടെയാണ്- പോർട്ട് ബ്ലെയർ (ആൻഡമാൻ)
45. സ്വാമി വിവേകാനന്ദ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ- റായ്പുർ (ഛത്തീസ്ഗഢ്)
46. എത്ര സംസ്ഥാനങ്ങൾക്കാണ് അറബിക്കടലുമായി തീരമുള്ളത്- അഞ്ച്
47. ബംഗാൾ ഉൾക്കടലുമായി എത്ര സംസ്ഥാനങ്ങൾക്കാണ് തീരമുള്ളത്- നാല്
48. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾ കരബന്ധിതങ്ങളാണ്- 19
49. ഏഷ്യയിലെ ഏറ്റവും നീളമുള്ള ബീച്ചായ കോക്സ് ബസാർ ഏത് രാജ്യത്താണ്- ബംഗ്ലാദേശ്
50. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ചുകളിലൊന്നായ മറീനാ ബീച്ച് ഏത് നഗരത്തിലാണ്- ചെന്നെ
51. എട്ട് ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലെ സിവാലിക് മലനിരകളിൽ ജീവിച്ചിരുന്ന ആൾക്കുരങ്ങ് വർഗമേത്- രാമാ പിതേക്കസ്
52. 'കോളിവുഡ്' എന്നറിയപ്പെടുന്ന സിനിമാ വ്യവസായം ഏത് ഭാഷയിലേതാണ്- തമിഴ്
53. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏറ്റവും മികച്ച ചലച്ചിത്രത്തിന് നൽകുന്ന ബഹുമതിയേത്- സുവർണമയൂരം
54. ഭരണഘടനയുടെ 343(1) അനുച്ഛേദം പ്രകാരം ഇന്ത്യയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് ഏത്- ഹിന്ദി (ദേവനാഗരി ലിപിയിലുള്ളത്)
55. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനമേത്- അരുണാചൽ പ്രദേശ്
56. നേപ്പാളി ഭാഷ സംസാരിക്കുന്നവർ അധികമുള്ള സംസ്ഥാനമേത്- സിക്കിം
57. ഇന്ത്യയിലെ ആദ്യത്തെ ദിനപ്പത്രം ഏതായിരുന്നു- ബംഗാൾ ഗസറ്റ്
58. ഇന്ത്യയിലെ ആദ്യത്തെ ദിനപ്പത്രം പുറത്തിറക്കിയ ഇംഗ്ലീഷുകാരനാര്- ജെയിംസ് അഗസ്റ്റസ് ഹിക്കി
59. ഇന്ത്യയിലെ ആദ്യ ദിനപ്പത്രം 1780- ൽ പുറത്തിറങ്ങിയത് എവിടെ നിന്നാണ്- കൊൽക്കത്ത
60. 'കൽക്കട്ട ജനറൽ അഡ്വടൈസർ' എന്നൊരു പേരുകൂടി ഉണ്ടായിരുന്ന പത്രമേത്- ബംഗാൾ ഗസറ്റ്
61. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപ്പത്രം ഏതാണ്- മുംബൈ സമാചാർ
62. ഉപ്പു ജലതടാകമായ ചിൽക്ക ഏത് സംസ്ഥാനത്തിന്റെ കിഴക്കു ഭാഗത്താണ് സ്ഥിതിചെയ്യുന്നത്- ഒഡിഷയുടെ
63. ബ്രേക് ഫാസ്റ്റ്, ഹണിമൂൺ, ബേഡ് എന്നീ ദ്വീപുകൾ ഏത് തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്- ചിൽകാ തടാകം
64. ഇന്ത്യയിലെ പ്രമുഖ ശുദ്ധജല തടാകങ്ങളിലൊന്നായ കൊല്ലേരു ഏത് സംസ്ഥാനത്താണ്- ആന്ധ്രാപ്രദേശ്
65. കൃഷ്ണാ, ഗോദാവരി നദികൾക്കിടയിലായി സ്ഥിതിചെയ്യുന്ന തടാകമേത്- കൊല്ലേരു
66. ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകമേത്- പുലിക്കട്ട്
67. വേണാട് എന്ന് പേരുള്ള ദ്വീപ് ഏത് തടാകത്തിലാണുള്ളത്- പുലിക്കട്ട്
68. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ ഏതെല്ലാം- തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ
69. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത്- തമിഴ് (2004)
70. ഇന്ത്യയിലെ വലിയ തടാകം ഏതാണ്- ചിൽക്കാ തടാകം
71. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി ഏതാണ്- ഗോവ
No comments:
Post a Comment