Wednesday, 23 September 2020

Current Affairs- 24/09/2020

1. 2020 സെപ്റ്റംബറിൽ DRDO വിജയകരമായി പരീക്ഷിച്ച് High Speed expendable Aerial Target- ABHYAS


2. 2020 സെപ്തംബറിൽ കർഷകർക്ക് പ്രതിവർഷം 4000 രൂപാ ധനസഹായം നൽകുന്നതിനായി മുഖ്യമന്ത്രി കിസാൻ കല്ല്യാൺ യോജന ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്



3. 2020 സെപ്റ്റംബറിൽ Tehri തടാകത്തിൽ Adventure Tourism പ്രോത്സാഹിപ്പിക്കുന്നതിന് ITBP (Indo Tibetan Border Police)- മായി ധാരണയിലേർപ്പെട്ട സംസ്ഥാനം- ഉത്തരാഖണ്ഡ്


4. ഇന്ത്യയിലെ ആദ്യ മെഡിക്കൽ ഡിവൈസസ് (വൈദ്യശാസ്ത്ര ഉപകരണ) പാർക്ക് നിലവിൽ വരുന്നത് - Life Sciences Park (തോന്നയ്ക്കൽ, തിരുവനന്തപുരം)


5. 2020 സെപ്റ്റംബറിൽ International Monetary Fund (IMF) Executive Director- ഉടെ ഉപദേഷ്ടാവായി നിയമിതനായ ഇന്ത്യാക്കാരൻ- Simanchala Dash


6. യുവജനതയ്ക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനാപരമായ അറിവും പരിശീലനവും ലഭ്യമാക്കുന്നത് Youth Leadership Academy നിലവിൽ വരുന്ന സംസ്ഥാനം- കേരളം


7. സേവനം മെച്ചപ്പെടുത്തുന്നതിന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയവയെ പ്രാദേശിക ഭാഷകളായി ഉൾപ്പെടുത്തിയ e-commerce സ്ഥാപനം- Amazon


8. കെ. എസ്. ആർ. ടി- സിയുടെ സഹകരണത്തോടെ മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിക്കുന്ന പുതിയ സംരംഭം- ഫുഡ് ട്രക്ക്


9. എല്ലാ ഗ്രാമങ്ങളിലും Optical Fibre ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി Har Gaon Optical Fibre Cable പദ്ധതി ആരംഭിച്ച സംസ്ഥാനം- ബീഹാർ


10. ചെറുകിട ബിസിനസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഫേസ്ബുക്ക് ആരംഭിച്ച സംവിധാനം- Business suite 


11. 2020 സെപ്റ്റംബറിൽ അന്തരിച്ച, ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ഏറ്റവും കൂടുതൽ തവണ (10) എവറസ്റ്റ് കീഴടക്കിയ പർവ്വതാരോഹകൻ- Ang Rita Sherpa


12. അന്താരാഷ്ട്ര കോസ്റ്റൽ ക്ലീനപ്പ് ദിനമെന്ന്- സെപ്റ്റംബറിലെ മൂന്നാം ശനിയാഴ്ച (തീം- അച്ചീവിങ് എ ട്രാഷ് ഫ്രീ കോസ്റ്റ് ലൈൻ) 


13. ലോക അൽഷിമേഴ്സ് ദിനമെന്ന്- സെപ്റ്റംബർ 21 (തീം- Lets talk about dementia)


14. ഇന്ത്യയിലെ എത്ര ബീച്ചുകൾക്കാണ് ഇന്റർനാഷണൽ ഇക്കോ ലേബൽ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ചത്- 8 ബീച്ചുകൾ 


15. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷന്റെ മേധാവിയായി നിയമിതനായതാര്- അനിൽ ദാസ്മാന


16. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം എഡിഷൻ നടക്കുന്ന വേദി- യു.എ. ഇ


17. മികച്ച ടെലിവിഷൻ പരിപാടിക്കു നൽകുന്ന 'എമ്മി' അവാർഡിൽ മികച്ച നടിയായി തിരെഞ്ഞെടുക്കപ്പെട്ടതാര്- റെജീന കിങ്


18. ശ്രീ നാരായണഗുരു സമാധി ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ- തിരുവനന്തപുരം


19. കാസറഗോഡ് ജില്ലയിലെ ആദ്യ ലൈഫ് ഭവന സമുച്ചയം പണിയുന്നത് എവിടെ- തെക്കിൽ ബണ്ടിച്ചാൽ


20. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി സ്ഥാപിതമാകുന്നത് എവിടെ- നോയിഡ (UP)


21. തീവ്രവാദ സംഘങ്ങളിൽ ആകൃഷ്ടരാവുന്നവരെ പിന്തിരിപ്പിക്കാൻ 'കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ അറിയപ്പെടുന്ന പേര്- ഓപ്പറേഷൻ പീജിയൺ


22. അടുത്തിടെ അന്തരിച്ച തോമസ് ജെ. ഫൈൻ ഏതു മേഖലയിൽ പ്രശസ്തി നേടിയ വ്യക്തിയാണ്- കേരള ബാസ്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റൻ 


23. മികച്ച നടിക്കുള്ള എമ്മി പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി- സെൻഡ്യ (യൂഫോറിയ)

24. അടുത്തിടെ സമാധിയടഞ്ഞ എടനീർ മഠാധിപതി കേശവാനന്ദ ഭാരതി ഏതു നിയമയുദ്ധത്തിലൂടെയാണ് നിയമചരിത്രത്തിൽ സ്ഥാനംപിടിച്ചത്- മൗലികാവകാശത്തിനുള്ള നിയമ യുദ്ധത്തിലൂടെ 
  • 'ദ കേശവാനന്ദ കേസ്' എന്ന പേരിൽ ഇപ്പോഴും ഈ നിയമയുദ്ധം പരാമർശിക്കപ്പെടുന്നു.
  • ഭരണഘടനാപരമായ മൗലികാവകാശങ്ങൾ പാർലമെന്റിനു തിരുത്താനാവില്ലെന്ന ചരിത്ര വിധിയാണ് 1973 ഏപ്രിൽ 24- ന് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്.
  • ജയറാം മഞ്ചത്തായയാണ് പുതിയ എടനീർ മഠാധിപതി
25. സംസ്ഥാനത്തെ ഖര മാലിന്യസംസ്കരണത്തിനായി ലോകബാങ്ക് സഹായത്തോടെ ആവിഷ്കരിക്കുന്ന പുതിയ പദ്ധതി- കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ട്  

26. നർക്കോട്ടിക് സ് കൺട്രോൾ ബ്യൂറോ (NBC)- യുടെ ഡയറക്ടർ ജനറൽ- രാകേഷ് അസ്താന 
  • 1986- ൽ സ്ഥാപിതമായ NBC- യുടെ ആസ്ഥാനം ന്യൂഡൽഹി.
27. 2020 ഡിസംബറിൽ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന 'Let us Dream: The Path to A Better Future' എന്ന പുസ്തകത്തിന്റെ  രചയിതാവ്- ഫ്രാൻസിസ് മാർപാപ്പ 


28. റഫാൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുന്ന ചടങ്ങിൽ പങ്കെടുത്ത ഫ്രാൻസിന്റെ  വനിതാ പ്രതിരോധമന്ത്രി- ഫ്ലോറൻസ് പാർലി (Florence Parly) 
  • രാജ്യത്തെ ഏറ്റവും പഴയ വ്യോമതാവളമായ അംബാല (ഹരിയാണ)- യിലാണ് സെപ് റ്റംബർ 10- ന് ചടങ്ങ് നടന്നത്
29. കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾ വിലയിരുത്തി നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ലോകാരോഗ്യസംഘടന (WHO) രൂപവത്കരിച്ച പതിനൊന്നംഗസമിതിയിലുൾപ്പെട്ട ഇന്ത്യൻ വനിത- പ്രീതി സുദൻ
  • ഇന്ത്യയുടെ മുൻ ആരോഗ്യ സെക്രട്ടറിയാണ്.
30. മിസൈലുകൾക്ക് ശബ്ദത്തെക്കാൾ ആറിരട്ടി വേഗം നൽകുന്ന ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ (HSTDV) ഇന്ത്യ ഒഡിഷയിൽ പരീക്ഷിച്ചു. ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- നാലാമത്
  • യു.എസ്., റഷ്യ, ചൈന എന്നിവയാണ് മറ്റു രാജ്യങ്ങൾ.  
  • DRDO- യാണ് ഇത് തദ്ദേശീയമായി വികസിപ്പിച്ചത് 

No comments:

Post a Comment