Wednesday, 2 September 2020

General Knowledge in Physics Part- 9

1. പായുന്ന ബുള്ളറ്റ്, ഉരുളുന്ന കല്ല് എന്നിവയിലെ ഊർജം ഏത്- ഗതിംകാർജം 


2. വൈദ്യുത പ്രതിരോധം അളക്കുന്ന ഉപകരണം- ഓംമിറ്റർ 


3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്- വോൾട്ട് (V) 


4. ഗ്രാമഫോൺ കണ്ടുപിടിച്ചതാര്- തോമസ് ആൽവാ എഡിസൺ 


5. ഇലക്ട്രോണിക്സിന്റെ രണ്ടാം തലമുറ കണ്ടുപിടിത്തം- ട്രാൻസിസ്റ്റർ 


6. അറ്റോമിക് എനർജി കമ്മിഷന്റെ ആദ്യ ചെയർമാൻ- ഡോ. എച്ച്.ജെ. ഭാഭ  


7. 'ഫ്യൂഷൻ ബോബ്' എന്നറിയപ്പെടുന്നത്- ഹൈഡ്രജൻ ബോംബ് 


8. നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമാകുന്ന പ്രവർത്തനതത്ത്വം- ന്യൂക്ലിയർ ഫ്യൂഷൻ 


9. അണുബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്വാഭാവിക യുറേനിയം- യുറേനിയം 235 


10. ന്യൂക്ലിയർ വലുപ്പം രേഖപ്പെടുത്തുന്ന യുണിറ്റ്- ഫെർമി 


11. പ്രകാശത്തിന് തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം- ഗാമാ വികിരണം 


12. വേപ്പർ ലാമ്പിൽ ഹൈഡ്രജൻ വാതകം നിറച്ചാൽ ബൾബ് പ്രകാശിക്കുന്ന നിറം എന്ത്- നില


13. ഡ്രൈസെല്ലിലെ പോസിറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്- കാഥോഡ്


14. വൈദ്യുതി കടത്തിവിട്ട് ഒരു ലോഹത്തിൻമേൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ- വൈദ്യുതലേപനം 


15. നേരിയ വൈദ്യുതി പ്രവാഹത്തിന്റെ  സാന്നിധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം- ഗാൽവാനാമിറ്റർ


16. ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്ന് പറക്കാൻ കാരണമായ ബലം- പ്ലവക്ഷമബലം 


17. വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം- അഡ്ഹിഷൻ ബലം (Adhesive force) 


18. ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്- മാസ്


19. ആണി ചുറ്റിക കൊണ്ട് അടിച്ചുകയറ്റുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലം- അവേഗ ബലം (Impulsive force) 


20. യത്നത്തിനും രോധത്തിനുമിടയിൽ ധാരം വരുന്ന ഉത്തോലകങ്ങളാണ്- ഒന്നാംവർഗ ഉത്തോലകങ്ങൾ 


21. ചലനത്തെക്കുറിച്ചുള്ള പഠനം- ഡൈനാമിക്സ് 


22. തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത്- മെർക്കുറി 


23. സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത- എക്കോലൊക്കേഷൻ


24. ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണം- ശൂന്യതയിൽ ശബ്ദത്തിന് സഞ്ചരിക്കാൻ കഴിയില്ല  


25. ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ- ബെഞ്ചമിൻ ഫ്രാങ്ക്ളിൻ 


26. ചുവപ്പ്, പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ- വർണാന്ധത (ഡാൾട്ടനിസം) 


27. സമന്വിതപ്രകാശം അതിന്റെ  ഘടക വർണങ്ങളായി പിരിയുന്ന പ്രതിഭാസം- പ്രകീർണനം (Dispersion) 


28. ന്യൂക്ലിയർ റിയാക്ടറിൽ നിന്നുള്ള  റേഡിയേഷഷൻ തടയാനായി കവചം നിർമിച്ചിരിക്കുന്ന പദാർഥം- കറുത്തീയം (Lead) 


29. വൈദ്യുതോർജം വ്യാവസായികമായി അളക്കാനുപയോഗിക്കുന്ന ഉപകരണം- വാട്ട് ഔവർ മീറ്റർ 


30. നിഴലുകളുടെ അരിക് ക്രമരഹിതവും അവ്യക്തവുമായി കാണാൻ കാരണമായ പ്രകാശ പ്രതിഭാസം- വിഭംഗനം (ഡിഫ്രാക്ഷൻ) 


31. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ- ലോർഡ് റെയ്ലി  


32. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നത്- ഇൻഫ്രാറെഡ്


33. സെല്ലുകളുടെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതി- സമാന്തരരീതി (Parallel connection) 


34. ആവർത്തന പ്രതിപതനത്തിന്റെ  ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം അറിയപ്പെടുന്നത്- അനുരണനം (Reverberation)


35. ഗാർഹിക എൽ.പി.ജി.യിൽ വാതകച്ചോർച്ച തിരിച്ചറിയാനായി _____ കലർത്തുന്നതുകൊണ്ടാണ് അതിന് മണമുണ്ടാകുന്നത്- ഈതെയ്തൽ മെർക്യാപ്റ്റൻ 


36. ഒരു വസ്തുവിനെ ലോഹചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കുന്ന രീതി- എർത്തിങ്


37. റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണം- ഗിഗർ മുള്ളർ കൗണ്ടർ


38. തന്മാത്രകളുടെ ചലനം മൂലമുണ്ടാകുന്ന താപപ്രസരണം- സംവഹനം (Convection)


39. ഡൈനാമോയിൽ നടക്കുന്ന ഊർജപരിവർത്തനം- യാന്ത്രികോർജം വൈദ്യുതോർജമായി മാറുന്നു  


40. പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്- മാക്സ് പ്ലാങ്ക് 


41. ജ്വലനത്തിന് സഹായിക്കുന്ന വാതകം- ഓക്സിജൻ 


42. കടലിൻ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ- സി.വി. രാമൻ

43. ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം- വെള്ള


44. പൊതു ആപേക്ഷികതാ സിദ്ധാന്തം (General Theory of Relativtiy) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- ആൽബർട്ട് ഐൻസ്റ്റൈൻ 


45. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ- പ്ലാസ്മ 


46. വസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കാനുപയോഗിക്കുന്ന ഐസോടോപ്പ്- കാർബൺ- 14 


47. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം- ഭൂഗുരുത്വാകർഷണബലം


48. പ്രകാശത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം- വജ്രം  


49. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം- വെള്ളി

No comments:

Post a Comment