Saturday, 5 September 2020

General Knowledge Part- 40

1. കൊടും തണുപ്പുള്ള ഇടങ്ങളിൽ വിളകൾ നശിച്ചുപോകാതെ സ്ഫടിക മേൽക്കൂരയുള്ള മുറികളിൽ അവയെ വളർത്തുന്ന രീതിയേത്- ഹരിത ഗൃഹകൃഷി (ഗ്രീൻ ഹൗസ് ഫാമിങ്) 


2. വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകു ന്ന കൃഷിരീതിയേത്- ഫെർട്ടിഗേഷൻ 


3. പോളിത്തീൻ പോലുള്ള സുതാര്യമായ ഷീറ്റു കൊണ്ട് കൃഷിസ്ഥലം പൂർണമായോ ഭാഗികമായോ മറച്ച് നിർമിക്കുന്ന പ്രത്യേക സംവിധാനമേത്- പോളിഹൗസ് 


4. കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവം, മണ്ണിലെ മൂലകങ്ങളുടെ അളവ്, മണ്ണിന്റെ പി.എച്ച്, ജല സാന്നിധ്യം എന്നിവ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് കൃത്യമായി പഠിച്ച് അനുയോജ്യമായ വിള കൃഷിക്കായി തിരഞ്ഞടുക്കുന്ന രീതിയേത്- പ്രിസിഷൻ ഫാമിങ് 


5. മണ്ണില്ലാതെയുള്ള കൃഷിരീതികൾക്ക് ഉദാഹരണങ്ങളേവ- ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ് 


6. ചെടികളെ പോഷകലായനിയിൽ വളർത്തുന്ന രീതിയേത്- ഹൈഡ്രോപോണിക്സ് 


7. വേരുകൾ വായുവിലേക്ക് വളർന്നിറങ്ങുന്ന രീതിയിൽ സസ്യങ്ങളെ വളർത്തി പോഷകങ്ങൾ വേരുകളിലേക്ക് നേരിട്ട് സ്പ്രേ ചെയ്തു കൊടുക്കുന്ന രീതിയേത്- എയ്റോപോണിക്സ്


8. ജൈവവസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നതെന്ത്- ഫംഗസ്, ബാക്ടീരിയ 


9. കൃഷിക്ക് അനുയോജ്യമായ മണ്ണിലെ ഘടകങ്ങൾ എത്ര ശതമാനം വീതമാണ്- ധാതുക്കൾ- 45, ജലം- 26, വായു-25, ജൈവവസ്തുക്കൾ- 5 


10. മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കാൻ സഹായിക്കുന്ന സൂക്ഷ്മ ജീവികൾ അടങ്ങിയ പദാർഥങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു- ജീവാണുവളങ്ങൾ 


11. മണ്ണിൽ നൈട്രജൻ അളവുകൂട്ടാൻ സഹായിക്കുന്ന ബാക്ടീരിയ കളേവ- റൈസാബിയം, അസറ്റോബാക്ടർ, അസാസ്പൈറില്ലം 


12. മണ്ണിൽ നൈട്രജൻ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ജലസസ്യമേത്- അസോള 


13. കീടങ്ങളെ അകറ്റാൻ സഹായിക്കുന്ന ശബ്ദ തരംഗങ്ങളേവ- അൾട്രാസാണിക്ക് തരംഗങ്ങൾ 


14. മുഴുവൻ കീടങ്ങളെയും കൊന്നൊടുക്കാൻ ശ്രമിക്കാത കീടങ്ങളുടെ പെരുകൽ തടയുകയും വിള നഷ്ടം ഉണ്ടാക്കാത്ത അവസ്ഥയിലേക്ക് കീടങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യുന്ന കാർഷികതത്ത്വമേത്- സംയോജിത കീടനിയന്ത്രണ രീതി (ഇൻറഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെൻറ്) 


15. വളവും കീടനാശിനികളും ഉൾപ്പെടെ പുറമേ നിന്നുള്ള വസ്തുക്കളുടെ ഉപയോഗം കുറച്ച് സംയോജിത കൃഷിയിലൂടെ ഒന്നിന്റെ അവശിഷ്ടം മറ്റൊന്നിന് വളമായി നൽകുന്ന കാർഷിക സമീപനം ഏത്- സുസ്ഥിരകൃഷി 


16. അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ, കീടനാശിനികൾ, രാസവളം എന്നിങ്ങനെ കാർഷിക വസ്തുക്കൾ പുറമേ നിന്ന് കൃഷിയിടത്തിലേക്ക് വരുന്ന രീതി എങ്ങനെ വിളിക്കപ്പെടുന്നു- ഹൈ എക്സ്റ്റേണൽ ഇൻപുട്ട് അഗ്രിക്കൾച്ചർ (ഹെയാ) 


17. പുറമേനിന്നുള്ളവയുടെ ഉപയോഗം പരമാവധി കുറച്ച് കൃഷിയെ സുസ്ഥിരമാക്കുക എന്ന കാഴ്ച പാടിൽ ഊന്നിയുള്ള സമ്പ്രദായമേത്- ലോ എക്സ്റ്റേണൽ ഇൻപുട്ട് സസ്റ്റയിനബിൾ അഗ്രിക്കൾച്ചർ (ലിസ) 


18. ഒന്നിന്റെ അവശിഷ്ടം മറ്റൊന്നിന് വളമാകുന്ന, സ്വയം പര്യാപ്തമായ, പുറമേ നിന്നും ഒന്നും പ്രയോഗിക്കേണ്ടതില്ലാത്ത കാർഷിക സമീപനമേത്- നോ എക്സ്റ്റേണൽ ഇൻപുട്ട് സസ്റ്റയിനബിൾ അഗ്രിക്കൾച്ചർ (നീസ) 


19. കലർപ്പില്ലാത്ത ശുദ്ധഭക്ഷണം  ലഭ്യമാക്കാനായി മറ്റു ജോലികൾ ക്കിടയിലും ഒറ്റയ്ക്കും കൂട്ടായും കൃഷിചെയ്യുന്ന സംരംഭങ്ങൾക്ക് ഉദാഹരണങ്ങളേവ- സൺഡേ ഫാമിങ്, കുടുംബകൃഷി 


20. ഒരു ചെടിയുടെ വിത്തെടുക്കാൻ അനുയോജ്യമായ ഫലം ഏത്- മധ്യകാല ഫലങ്ങൾ 


21. വിത്തിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാവുന്നത് എങ്ങനെ അറിയപ്പെടുന്നു- ലൈംഗിക പ്രത്യുത്പാദനം 


22. സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടി ഉണ്ടാവുന്നത് ഏതു പേരിൽ അറിയപ്പെടുന്നു- കായികപ്രജനനം (വെജിറ്റേറ്റീവ് പ്രൊപ്പഗേഷൻ) 


23. കായിക പ്രജനനം വഴി പ്രത്യുത്പാദനം നടത്തുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങളേവ- മരച്ചീനി, മധുരക്കിഴങ്ങ് 


24. പതിവയ്ക്കൽ രീതിയിലൂടെ ഫലപ്രദമായി മുളപ്പിച്ചെടുക്കാവുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങളേവ- പിച്ചി, മുല്ല, റോസ്, ചെമ്പരത്തി, കശുമാവ്, സപ്പോട്ട 


25. കൊമ്പ് ഒട്ടിക്കൽ അഥവാ ഗ്രാഫ്റ്റിങ്ങിൽ ഒട്ടിക്കലിനായി തിരഞ്ഞടുക്കുന്ന വേരോടുകൂടിയ ചെടി എങ്ങനെ അറിയപ്പെടുന്നു- മൂലകാണ്ഡം (സ്റ്റോക്ക് ) 


26. ഗ്രാഫ്റ്റിങ്ങിൽ ഒട്ടിക്കാനുള്ള കൊമ്പിനെ എന്ത് വിളിക്കുന്നു- ഒട്ടുകമ്പ് (സയൺ) 


27. ഗ്രാഫ്റ്റിങ് നടത്തുന്ന സസ്യത്തിന് ഉദാഹരണമേത്- മാവ്


28. ഒരു ചെടിയിൽ മറ്റൊരു ചെടിയുടെ മുകുളം അഥവാ ബഡ് ഒട്ടിക്കുന്ന രീതിയേത്- മുകുളം ഒട്ടിക്കൽ (ബഡിങ്) 


29. ഒരു പൂച്ചെടിയിൽ നിന്ന് പലനിറം പൂക്കളുണ്ടാക്കാൻ ഉപയോഗിക്കാവുന്ന രീതിയേത്- മുകുളം ഒട്ടിക്കൽ 


30. ഒരു ചെടിയുടെ കോശത്തിൽ നിന്നോ ഒരു കൂട്ടം കോശങ്ങളിൽ നിന്നോ ചെടികൾ വളർത്തിയെടുത്ത് പുതിയ തലമുറയെ ഉത്പാദിപ്പിക്കുന്ന പ്രവർത്തനമേത്- ടിഷ്യു കൾച്ചർ 


31. ടിഷ്യു കൾച്ചർ സാങ്കേതിക വിദ്യ വിജയകരമായി ഉപയോഗിക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങളേവ- വാഴ, കുരുമുളക്, ഏലം, പൈനാപ്പിൾ 


32. ഒരു ചെടിയിൽ നിന്ന് മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള നൂറുകണക്കിന് തൈകൾ ഉത്പാദിപ്പിക്കാനാവുന്ന സാങ്കേതിക വിദ്യ ഏത്- ടിഷ്യു കൾച്ചർ 


33. പ്രധാന വിളകൾക്കിടയിൽ അവയ്ക്ക് ദോഷം വരാത്ത രീതിയിൽ കൃഷിചെയ്യുന്ന ഹ്രസ്വകാല വിളകൾ ഏതുപേരിൽ അറിയപ്പെടുന്നു- ഇടവിള (ഇന്റെർക്രോപ്പ്) 


34. വാഴ കൃഷിയിൽ അനുയോജ്യ മായ ഇടവിളകൾ ഏവ- ചേമ്പ്, ചേന 


35. തെങ്ങിൻ തോട്ടങ്ങളിലെ ഇടവിളയ്ക്കുദാഹരണമേത്- മഞ്ഞൾ 


36. ഒരു കൃഷിക്കുശേഷം അ തേ കൃഷിതന്നെ ആവർത്തിക്കാതെ മറ്റൊരു വിള കൃഷിചെയ്യുന്നത് എങ്ങനെ അറിയപ്പെടുന്നു- വിളപര്യയം (ക്രോപ്പ് റൊട്ടേഷൻ) 


37. വിളപര്യയത്തിന്റെ ഭാഗമായി ഇടവേളകളിൽ നെൽപ്പാടത്ത് നടുന്ന വിളകൾക്ക് ഉദാഹരണ്ങ്ങളേവ- പയർ, ഉഴുന്ന് 


38. റൈസോബിയം ബാക്ടീരിയം വേരുകളിൽ വസിക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണങ്ങളേവ- പയർ, തൊട്ടാവാടി, കൊഴിഞ്ഞിൽ, മുതിര, ഉഴുന്ന് 


39. 'മണ്ണിനെ മരുഭൂമിയാക്കുകയല്ല, വിളഭൂമിയാക്കുകയാണ് വേണ്ടത്' ഇങ്ങനെ അഭിപ്രായപ്പെട്ടതാര്- മസനോബു ഫുക്കുവോക്ക


40. ജൈവകൃഷി ഗവേഷകനായ മസനോബു ഫുക്കുവോക്ക ഏതു രാജ്യക്കാരനാണ്- ജപ്പാൻ


41. ജൈവകീടനാശിനികൾ അഥവാ ബയോ പെസ്റ്റിസെഡ്സിന് ഉദാഹരണങ്ങളേവ- പുകയിലക്കഷായം, വേപ്പിൻ പിണ്ണാക്ക്, വേപ്പെണ്ണ എമൽഷൻ 


42. ജലം തുള്ളിതുള്ളിയായി കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിലേക്കെത്തിക്കുന്ന രീതി എങ്ങനെ അറിയപ്പെടുന്നു- തുള്ളിനന 


43. ഇന്ത്യയിൽ കൃഷിചെയ്യുന്ന പ്രധാന നാരുവിളയേത്- പരുത്തി 


44. ലോകത്ത് ഏറ്റവുമധികം ചണം ഉത്പാദിപ്പിക്കുന്ന രാജ്യമേത്- ഇന്ത്യ 


45. ചണച്ചെടിയുടെ ഏതു ഭാഗത്തു നിന്നാണ് ചണനാര് ലഭിക്കുന്നത്- തണ്ടിൽനിന്ന് 


46. നിത്യജീവിതത്തിലെ ചാക്കുനൂലിന്റെ  നിർമാണത്തിനുപയോഗിക്കുന്നതെന്ത്- ചണനാര്


47. ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതിയേത്- വർഗസങ്കരണം (ഹൈബ്രിഡൈസേഷൻ) 


48. ചന്ദ്രലക്ഷ, ചന്ദ്രശങ്കര, ലക്ഷ ഗംഗ എന്നിവ ഏതുവിളയുടെ സങ്കരയിനങ്ങളാണ്- തെങ്ങ് 


49. വെസ്റ്റ് കോസ്റ്റ് ടാൾ, ചാവക്കാട് ഓറഞ്ച് എന്നിവ ഏതു വിളയുടെ ഇനങ്ങളാണ്- തെങ്ങ് 


50. പവിത്ര, ഹ്രസ്വ, അന്നപൂർണ എന്നിവ ഏതു വിളയുടെ സങ്കരയിനങ്ങളാണ്- നെല്ല് 


51. ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക എന്നിവ ഏതുവിളയുടെ സങ്കരയിനങ്ങളാണ്- പയർ


52. ഉജ്ജ്വല, ജ്വാലാമുഖി, അനുഗ്രഹ എന്നിവ ഏതുവിളയുടെ സങ്കരയിനങ്ങളാണ്- പച്ചമുളക് 


53. കിരൺ, അർക്ക, സൽക്കീർത്തി എന്നിവ ഏതു വിളയുടെ സങ്കരയിനങ്ങൾ- വെണ്ട 


54. സൂര്യ, ശ്വേത, ഹരിത, നീലിമ എന്നിവ ഏതുവിളയുടെ സങ്കരയിനങ്ങൾ- വഴുതന 


55. മുക്തി , അനഘ, അക്ഷയ എന്നിവ ഏതുവിളയുടെ സങ്കരയിനങ്ങൾ- തക്കാളി 


56. 'പ്രിയങ്ക' ഏതു വിളയുടെ സങ്കരയിനമാണ്- പാവൽ

No comments:

Post a Comment