Saturday, 5 September 2020

General Knowledge in Indian History Part- 8

1. 1885- ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കാൻ മുൻ കൈയെടുത്ത സ്കോട്ട്ലൻഡ് സ്വദേശി- അലൻ ഒക്ടേവിയൻ ഹ്യും  
  • ഇംപീരിയൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 
  • 1884 ഡിസംബറിൽ ചെന്നെയിൽ നടന്ന ഒരു തിയോസഫിക്കൽ കൺവെൻഷനുശേഷം 17 പേർ പങ്കെടുത്ത ഒരു യോഗത്തിൽ എ.ഒ. ഹ്യൂം അധ്യക്ഷത വഹിക്കുകയുണ്ടായി. ഈ യോഗത്തിലാണ് കോൺഗ്രസ് രൂപവത്കരണം സംബന്ധിച്ച ആശയം ഉരുത്തിരിഞ്ഞത്. 
2. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  മുൻഗാമി എന്നറിയപ്പെടുന്ന സംഘടന- ഇന്ത്യൻ നാഷണൽ യൂണിയൻ (1884- ൽ രൂപവത്കരിക്കപ്പെട്ടു) 


3. കോൺഗ്രസിന്റെ പേരിനൊപ്പം നാഷണൽ എന്ന വാക്ക് ചേർത്ത വർഷം- 1891 (നാഗ്പുർ സമ്മേളനം) 


4. കോൺഗ്രസ് പാർട്ടിയുടെ ഭരണഘടനയ്ക്ക് രൂപം നൽകിയ വർഷം- 1899


5. ആദ്യ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം- മുംബൈ  
  • ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജിൽ 1885 ഡിസംബർ 28 മുതൽ 31 വരെ നടന്ന ഈ സമ്മേളനത്തിൽ 72 ഔദ്യോഗിക പ്രതിനിധികൾ പങ്കെടുത്തു.  
  • പുണെ ആയിരുന്നു കോൺഗ്രസിന്റെ ആദ്യ സമ്മേളന വേദിയായി നിശ്ചയിച്ചിരുന്ന സ്ഥലം  
  • പുണെയിൽ പ്ലേഗ് രോഗം പടർന്നു പിടിച്ചതിനാലാണ് സമ്മേളന വേദി ബോംബെയിലേക്ക് മാറ്റേണ്ടി വന്നത്. 
6. കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്- വുമേഷ് ചന്ദ്ര ബാനർജി 
  • രണ്ടു പ്രാവശ്യം കോൺഗ്രസ് പ്രസിഡന്റായ ആദ്യ നേതാവാണിദ്ദേഹം (1885, 1892) 
  • മൂന്നു പ്രാവശ്യം കോൺഗ്രസ് പ്രസിഡന്റായ ആദ്യ നേതാവ്- ദാദാഭായ് നവറോജി (1886, 1893, 1906) 
  • അടുത്തടുത്ത് രണ്ട് സമ്മേളനങ്ങളിൽ അധ്യക്ഷനായ ആദ്യ വ്യക്തി ഡോ. റാഷ് ബിഹാരി ഘോഷ് ആണ് (1907, 1908).
7. കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി- എ.ഒ. ഹ്യൂം 


8. കോൺഗ്രസിന് ആ പേര് നിർദേശിച്ചതാര്- ദാദാഭായ് നവറോജി 
  • കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ഇദ്ദേഹമായിരുന്നു (1886)
  • ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത് ജി. സുബ്രഹ്മണ്യ അയ്യരാണ്. ഇദ്ദേഹമാണ് ദ ഹിന്ദു പത്രത്തിന്റെ  സ്ഥാപകൻ. ഇന്ത്യയ്ക്കുവേണ്ടി ഒരു റോയൽ കമ്മിഷനെ നിയമിക്കുക എന്നതായിരുന്നു ആദ്യ പ്രമേയം. 
9. കോൺഗ്രസ് സ്ഥാപിക്കുന്ന സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രായി- ഡഫറിൻ പ്രഭു 

  • കോൺഗ്രസിനെ സമാധാനപരമായ ചരമത്തിന് സഹായിക്കുമെന്ന് പറഞ്ഞ വൈസ്രോയി- കഴ്സൺ പ്രഭു
10. കൽക്കത്തയിൽ നടന്ന കോൺഗ്രസിന്റെ രണ്ടാം സമ്മേളനത്തിൽ എത്ര പ്രതിനിധികളാണ് പങ്കെടുത്തത്- 434  

  • ചെന്നെയിൽ നടന്ന മൂന്നാം സമ്മേളനത്തിൽ 607 പേരും അലഹബാദിൽ നടന്ന നാലാം സമ്മേളനത്തിൽ 1248 പേരും പ്രതിനിധികളായെത്തി
11. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം- ചെന്നൈ (1887) 


12. കോൺഗ്രസ് അധ്യക്ഷനായ ആദ്യ ദക്ഷിണേന്ത്യക്കാരൻ- പി. ആനന്ദ ചാർലു (1891- നാഗ്പുർ)


13. ഭാരതീയനല്ലാത്ത ആദ്യ കോൺഗ്രസ് പ്രസിഡന്റ്- ജോർജ് യുൾ (1888- ലെ അലഹബാദ് സമ്മേളനം)  
  • കോൺഗ്രസ് അധ്യക്ഷപദത്തിലെത്തിയ വിദേശികളാണ് ജോർജ് യൂൾ (1888), സർ വില്യം വെഡർബേൺ (1889, 1910), ആൽ ഫ്രഡ് വെബ് (1894), സർ ഹെൻറി കോട്ടൺ (1904), ആനി ബസന്റ് (1917) എന്നിവർ
  • സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷ പദത്തിലെത്തിയ വിദേശ വംശജ സോണിയാഗാന്ധിയാണ്. ആർജിത ഇന്ത്യൻ പൗരത്വമുള്ള ഏക കോൺഗ്രസ് പ്രസിഡന്റ്  സോണിയാഗാന്ധിയാണ്. 
  • എഡ്വിജ് അന്റോണിയ അൽബിന മൈനോ എന്ന് യഥാർഥ പേരുള്ള സോണിയാ ഗാന്ധി ഇറ്റലിയിലാണ് ജനിച്ചത്. 
14. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  ബ്രിട്ടിഷ് കമ്മിറ്റി ലണ്ടനിൽ പ്രവർത്തനം ആരംഭിച്ച വർഷം- 1889
  • കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം- ഇന്ത്യ 
15. കോൺഗ്രസ് സമ്മേളനത്ത അഭിസംബോധന ചെയ്ത ആദ്യ വനിത- കാദംബിനി ഗാംഗുലി
  • കൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിതകളിലൊരാളാണ് കാദം ബിനി ഗാംഗുലി (1878)
16. വന്ദേമാതരം ആദ്യമായി പാടിയ കോൺഗ്രസ് സമ്മേളനം- 1896  
  • രബീന്ദ്രനാഥ് ടാഗോറാണ് ആ സമ്മേളനത്തിൽ വന്ദേ മാതരം പാടിയത്. 
  • ജനഗണമന ആദ്യമായി പാടിയ കോൺഗ്രസ് സമ്മേളനം നടന്ന വർഷം- 1911
17. കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളി- സി. ശങ്കരൻ നായർ  

  • 1897-  ൽ അമരാവതിയിൽ നടന്ന പതിമ്മൂന്നാം സമ്മേളനത്തിലാണ് അധ്യക്ഷനായത്.
18. സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന 1905- ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്- ഗോപാലകൃഷ്ണ ഗോഖലെ 

  • കഴ്സൺ പ്രഭു ബംഗാൾ വിഭജിച്ച അവസരത്തിൽ കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനമാണ് സ്വദേശി പ്രസ്ഥാനം
19. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആദ്യ പിളർപ്പ് ഏത് വർഷമായിരുന്നു- 1907

  • ഡോ. റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായി 1907- ൽ സുറത്തിൽ നടന്ന സമ്മേളനത്തിൽ വെച്ച് മിതവാദികൾ എന്നും തീവ്രദേശീയവാദികൾ എന്നും കോൺഗ്രസ് രണ്ടായി പിരിഞ്ഞു. മിതവാദികൾ എന്നറിയപ്പെട്ടിരുന്ന വിഭാഗത്തെ നയിച്ചത് ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ് ഷാ മേത്ത തുടങ്ങിയവരായിരുന്നു.
  • ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്ര പാൽ, ബാല ഗംഗാധര തിലകൻ (ലാൽ-പാൽ-ബാൽ) എന്നിവരായിരുന്നു തീവ്രദേശീ യ വാദത്തിന്റെ പ്രമുഖ നേതാക്കൾ.
20. കോൺഗ്രസിലെ മിതവാദികളും തീവ്രദേശീയവാദികളും ഒരുമിച്ച 1916- ലെ ലഖ്നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്- എ.സി. മജുംദാർ 
  • കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനങ്ങൾ ആദ്യമായി ഒരുമിച്ച് നടത്തിയത് 1916- ൽ ലഖ്നൗവിലാണ് 
21. കോൺഗ്രസ് പ്രസിഡന്റ്  വർഷം മുഴുവനും സംഘടനാ പ്രവർത്തനങ്ങൾ നടത്തുകയെന്ന കീഴ്വഴക്കം ആരംഭിച്ചത് ആര് പ്രസിഡന്റായതുമുതലാണ്- ആനി ബസന്റ് (1917, കൊൽക്കത്ത)  
  • കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിതയാണ് അയർലൻഡ് സ്വദേശിയായ ആനി ബസന്റ്  
  • കോൺഗ്രസ് പ്രസിഡന്റ്  സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വനിത- സരോജിനി നായിഡുവാണ് (1925- കാൺപുർ). 
  • 1933- ൽ കോൺഗ്രസ് പ്രസിഡന്റായ വനിതയാണ് നെല്ലി സെൻ ഗുപ്ത.  
  • ഇന്ദിരാഗാന്ധി കോൺഗ്രസ് പ്രസിഡന്റായ വർഷം- 1959


22. ഡൽഹിയിൽ വെച്ച് ആദ്യമായി കോൺഗ്രസ് സമ്മേളിച്ചത് ഏത് വർഷമാണ്- 1918 
  • 1912 മുതലാണ് ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി പ്രവർത്തിച്ചു തുടങ്ങിയത്
23. നിസ്സഹകരണ പ്രസ്ഥാനത്തക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 1920 സെപ്റ്റംബറിൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്- ലാലാ ലജ്പത് റായി 
  • അതേവർഷം നാഗ്പുരിൽ നടന്ന വാർഷിക സമ്മേളനത്തിൽ സി. വിജയരാഘവാചാര്യരായിരുന്നു അധ്യക്ഷൻ
24. ത്രിവർണ പതാക അനൗദ്യോഗികമായി അംഗീകരിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം നടന്ന വർഷം- 1921  
  • വെളുപ്പ്, പച്ച, ചുവപ്പ് എന്ന ക്രമത്തിലായിരുന്നു മുകളിൽ നിന്നുള്ള നിറങ്ങളുടെ ക്രമം. ഇതിൽ മൂന്ന് ബാൻഡിലും നിറഞ്ഞു നിൽക്കുന്ന ചർക്കയുടെ ചിത്രവും ഉണ്ടായിരുന്നു. 1931- ലാണ് മുകളിൽ കുങ്കുമം, നടുക്ക് വെളുപ്പ്, താഴെ പച്ച എന്ന ക്രമത്തിലുള്ള പതാക അംഗീകരിക്കപ്പെട്ടത്. നടുക്കുള്ള വെളുപ്പ് ബാൻഡിലായിരുന്നു ചർക്കയുടെ ചിത്രം. സ്വാതന്ത്ര്യാനന്തരം ചർക്കയ്ക്കു പകരം അശോകചക്രത്തെ ഉൾപ്പെടുത്തി ഇന്ത്യയുടെ ദേശീയപതാകയ്ക്ക് അംഗീകാരം നൽകി. 
  • 1923- ലെ കാക്കിനഡ സമ്മേളനം മുതലാണ് കോൺഗ്രസ് സമ്മേളനത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് ആരംഭിച്ചത്. 
25. ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായ വർഷമേത്- 1924  

  • കർണാടകത്തിലെ ബൽഗാമിൽ നടന്ന കോൺഗ്രസിൻറ 39-ാമത്തെ വാർഷിക സമ്മേളനത്തിലാണ് അധ്യക്ഷനായത്
  • 1925- ലെ സമ്മേളനത്തിലാണ് ഹിന്ദിയെ എ.ഐ.സി.സി.യുടെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചത്. 
  • കോൺഗ്രസ് പ്രവർത്തകർക്ക് ഖാദി നിർബന്ധിത വേഷമാക്കിയ സമ്മേളനം 1926- ലെ ഗുവാഹാട്ടി സമ്മേളനമാണ്
  • 1934- ൽ ഗാന്ധിജി കോൺഗ്രസ് വിട്ടെങ്കിലും കോൺഗ്രസ് ഗാന്ധിയൻ നയങ്ങൾ തുടർന്നു. 1936- ൽ അദ്ദേഹം തിരികെയെത്തി
  • 1947- ൽ സ്വാതന്ത്ര്യം കിട്ടിയതോടെ കോൺഗ്രസിന്റെ ലക്ഷ്യം നിറവേറിയെന്നും ലോക സേവാസംഘം ആയി മാറണമെന്നും ആയിരുന്നു ഗാന്ധിജിയുടെ നിലപാട്
26. സൈമൺ കമ്മിഷൻ ബഹിഷ്കരണ പ്രമേയം പാസാക്കിയ 1927- ലെ തന്നെ സമ്മേളനത്തിന്റെ അധ്യക്ഷൻ- എം.എ. അൻസാരി

  • ഇന്ത്യയുടെ ഭാവി ഭരണഘടന മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തിലാവണം എന്ന പ്രമേയം പാസാക്കിയത് 1927- ലെ ചെന്നെ സമ്മേളനത്തിലാണ്
27. പൂർണ സ്വരാജ് സംബന്ധിച്ച പ്രമേയം പാസാക്കിയ 1929- ലെ ലാഹോർ സമ്മേളനത്തിന്റെ  അധ്യക്ഷൻ- ജവാഹർലാൽ നെഹ്റു  

  • പ്രമേയം തയ്യാറാക്കി അവതരിപ്പിച്ചത് ജവാഹർലാൽ നെഹ്റുവാണ്. പൂർണ സ്വരാജ് പ്രതിജ്ഞ തയ്യാറാക്കിയത് മഹാത്മാഗാന്ധിയാണ്. 
28. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ ഔദ്യോഗികമായി കേരളത്തിലെത്തിയ ആദ്യ നേതാവ്- ഡോ. രാജേന്ദ്രപ്രസാദ് (1934)

  • 1937- ൽ പട്ടാഭി സീതാരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖ സംഘടിപ്പിക്കപ്പെട്ടത്. നാട്ടുരാജ്യങ്ങളിലെ പ്രശ്നങ്ങളിൽ കോൺഗ്രസ് ഇടപെടേണ്ടതില്ല എന്ന 1938- ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം പ്രവർത്തനം തുടർന്നില്ല. 
  • കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി (1921), ആദ്യ പ്രസിഡന്റ് (1925) എന്നീ സ്ഥാനങ്ങൾ വഹിച്ചത് കെ. മാധവൻ നായരാണ് (ആദ്യ കാലങ്ങളിൽ സെക്രട്ടറി മാത്രമായിരുന്നു കെ.പി.സി.സിയുടെ പ്രധാന ഭാരവാഹി)
29. ഗ്രാമത്തിൽ വെച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം- 1936- ലെ ഫേസിപൂർ സമ്മേളനം (മഹാരാഷ്ട്ര) 


30. സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായത് ഏത് വർഷമാണ്- 1938- ലെ ഹരിപുര  
  • കോൺഗ്രസ് പ്രസിഡന്റു സ്ഥാനത്തേക്ക് ആദ്യമായി മൽസരം നടന്ന വർഷമാണ്- 1939 
  • മധ്യപ്രദേശിലെ ത്രിപുരിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ  അധ്യക്ഷ പദത്തിലേക്ക് നടന്ന മൽസരത്തിൽ (1939) മഹാത്മാഗാന്ധിയും നേതാജിയും എതിർ ചേരികളിലായിരുന്നു. നേതാജിക്കെതിരേ പട്ടാഭി സീതാരാമയ്യയെ ഗാന്ധിജി മൽസരത്തിൽ പിന്തുണച്ചു.
  • നേതാജി ജയിച്ചെങ്കിലും പിന്നീട് അദ്ദേഹം രാജിവെച്ചു. തുടർന്ന് രാജേന്ദ്രപ്രസാദ് കോൺഗ്രസ് അധ്യക്ഷനായി.
  • കോൺഗ്രസിൽ നിന്നകന്ന നേതാജി സ്ഥാപിച്ച സംഘടനയാണ് ഫോർവേഡ് ബ്ലോക്ക് (1939). കോൺഗ്രസ് ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദത്തിലെത്തിയ ആദ്യ വ്യക്തിയാണ് സുഭാഷ് ചന്ദ്ര ബോസ്
31. ഏത് വർഷമാണ് കോൺഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്- 1942 

  • 1942 ഓഗസ്റ്റ് എട്ടിന് എ.ഐ. സി.സിയുടെ മുംബൈ സമ്മേളത്തിൽ ജവാഹർലാൽ നെഹ്റു തയ്യാറാക്കിയ ക്വിറ്റിന്ത്യാ പ്രമേയം പാസാക്കി.
  • ബ്രിട്ടിഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. 
  • മുംബൈയിലെ ഗോവാലിയ ടാങ്ക് എന്ന മെതനാത്തുവെച്ച് (ഇപ്പോൾ ഓഗസ്റ്റ് ക്രാന്തി മൈതാൻ) ഗാന്ധിജി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആവശ്യപ്പെട്ടു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകൾ അനുസരിക്കാതിരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. 
  • തുടർന്ന് ഗാന്ധിജിയെ ബ്രിട്ടീഷുകാർ പുണെയിലെ ആഗാഖാൻ കൊട്ടാരത്തിലും കോൺഗ്രസ് പ്രവർത്തക സമിതിയെ മുഴുവൻ അഹമ്മദ് നഗർ കോട്ടയിലും തടവിലാക്കി
  • ഗാന്ധിയൻ കാലഘട്ടത്തിൽ നടന്ന സമരങ്ങളിൽ ഏറ്റവും അക്രമാസക്തമായ പ്രക്ഷോഭമായിരുന്നു ക്വിറ്റിന്ത്യാ സമരം
  • മൗലാനാ അബുൾ കലാം ആസാദായിരുന്നു ക്വിറ്റിന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്  
32. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് പിളർന്നത് ഏത് വർഷമാണ്- 1969 


33. കോൺഗ്രസ് (ഇന്ദിര) അഥവാ കാൺഗ്രസ് (എ) നിലവിൽ വന്ന വർഷം- 1978 


34. ഇന്ത്യയിലാദ്യമായി കോൺഗ്രസ്സിതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന വർഷം- 1977 
  • മൊറാർജി ദേശായിയാണ് ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരിനെ നയിച്ചത്. 1979- ൽ അദ്ദേഹം രാജിവെച്ചപ്പോൾ ചരൺസിങ് പ്രധാനമന്ത്രിയായി. ഈ മന്ത്രിസഭയും അധികകാലം തുടർന്നില്ല
  • 1980- ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) അധികാരത്തിലേറി. 1984- ൽ വധിക്കപ്പെടും വരെ ഇന്ദിരാഗാന്ധിയും തുടർന്ന് 1984 മുതൽ 1991 വരെ മകൻ രാജീവ് ഗാന്ധിയും പാർട്ടി അധ്യക്ഷപദം വഹിച്ചു. 
35. കോൺഗ്രസ് അധ്യക്ഷ പദത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ നേതാവ്- ഇന്ദിരാഗാന്ധി (1984)  

  • പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ദിരാ ഗാന്ധിയാണ്. 
36. കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇസ്ലാം മതസ്ഥൻ- ബദറുദ്ദീൻ തയാബ്ജി 

  • ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ കോൺഗ്രസ് പ്രസിഡന്റ്- എൻ. സഞ്ജീവയ്യയാണ്. 
37. സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് അധ്യക്ഷപദം വഹിച്ചത്- മൗലാനാ അബുൾ കലാം ആസാദ് 

  • 1940 മുതൽ 1946 വരെ കോൺഗ്രസ് അധ്യക്ഷൻ ഇദ്ദേഹമായിരുന്നു. 
  • കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷ പദം വഹിച്ച വ്യക്തി എന്ന വിശേഷണം സോണിയാഗാന്ധിക്ക് സ്വന്തമാണ്. 
38. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ- ദാദാഭായ് നവാജി


39. രണ്ടു പ്രാവശ്യം കോൺഗ്രസ് അധ്യക്ഷ പദത്തിലെത്തിയ ഏക വിദേശി- സർ വില്യം വെഡർബൺ (1889, 1910)


40. കോൺഗ്രസ് പ്രസിഡന്റായ വനിതകളിൽ ഭാരതരത്ന പുരസ്കാരത്തിന് അർഹയായ ഏക വ്യക്തി- ഇന്ദിരാഗാന്ധി 
  • ഭാരതരത്നക്ക്  അർഹരായ ഒരു കുടുംബത്തിലെ മൂന്ന് തലമുറയിലെ അംഗങ്ങളാണ് ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി
41. ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ് അധ്യക്ഷനായ നേതാവ്- ദാദാഭായ് നവറോജി  
  • ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്ന ദാദാഭായ് നവറോജി കോൺഗ്രസ് അധ്യക്ഷനായി തന്റെ മൂന്നാം ഊഴത്തിന് 1906- ലെ കൽക്കട്ട സമ്മേളനത്തിൽ എത്തിയത് 81-ാമത്ത വയസ്സിലാണ്. 
  • 1923- ൽ ഡൽഹിയിലെ പ്രത്യക സമ്മേളനത്തിൽ അധ്യക്ഷനായ മൗലാനാ അബുൽ കലാം ആസാദ് ആണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോൺഗ്രസ് അധ്യക്ഷനായത് (35 വയസ്സ്). 1929- ലെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷനായ ജവാഹർലാൽ നെഹ്റുവാണ് (40) റഗുലർ സെഷനിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അധ്യക്ഷനായത്.
42. ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനം- 1901- ലെ കൊൽക്കത്തെ സമ്മേളനം

  • ഡി.ഇ. വാച് അധ്യക്ഷനായ ഈ സമ്മേളനത്തിൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരെ സംബന്ധിച്ച ഒരു പ്രമയം അവതരിപ്പിക്കാൻ ഗാന്ധിജിക്ക് അഞ്ചുമിനിറ്റ് അനുവദിക്കപ്പെട്ടു.  
  • 1912- ലെ ബങ്കിപ്പൂർ കോൺഗ്രസ് സമ്മേളനത്തിലാണ് ജവാഹർ ലാൽ നെഹ്റു പ്രതിനിധിയെന്ന നിലയിൽ ആദ്യമായി സംബന്ധിച്ചത്. 1916- ലെ ലഖ്നൗ കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം ആദ്യമായി ഗാന്ധിജിയെ കണ്ടു. 1929- ൽ നെഹ്റു ആദ്യമായി കോൺഗ്രസ് അധ്യക്ഷനായി.
43. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റ്  ആരായിരുന്നു- ജെ.ബി. കൃപലാനി
  • പിൽക്കാലത്ത് നെഹ്റു സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചത് (1963) ഇദ്ദേഹമാണ് 
44. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ  ചിഹ്നം- നുകംവെച്ച കാളകൾ 


45. ആരാണ് കോൺഗ്രസിന്റെ ഔദ്യാഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്- പട്ടാഭി സീതാരാമയ 
  • ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ് 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം' 
  • ഇന്ത്യ സ്വതന്ത്രമായശേഷം 1948- ൽ ജയ്പുരിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷൻ ഇദ്ദേഹമായിരുന്നു. 
46. ഇന്ത്യയിൽ സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച പ്രമേയം കോൺഗ്രസ് പാസാക്കിയത് ഏത് സമ്മേളനത്തിലാണ്- 1955- ലെ ആവഡി സമ്മേളനം

  • 1955 മുതൽ 1959 വരെ യു.എൻ. ധേബർ ആയിരുന്നു കോൺഗ്രസ് പ്രസിഡന്റ്

No comments:

Post a Comment