1. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ (1914) ആരായിരുന്നു വൈസ്രോയി- ഹാർഡിഞ്ച് രണ്ടാമൻ
2. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ (1918) വൈസ്രോയി- ചെംസ്ഫോർഡ്
4. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ (1945) വൈസ്രോയി- വേവൽ പ്രഭു
5. വൈസ്രോയി ആൻഡ് ഗവർണർ ജനറൽ എന്ന പദവിപ്പേരോടെ ഇന്ത്യ ഭരിച്ച ആദ്യ വ്യക്തി- കാനിങ് പ്രഭു
- കാനിങ് ഗവർണർ ജനറലായിരിക്കെയാണ് 1857- ലെ സ്വാതന്ത്ര്യ സമരം നടന്നത്. 1858- ൽ അവസാനിച്ച ഈ കലാപത്തെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമമാണ് 1858- ലെ ഗവ. ഓഫ് ഇന്ത്യ ആക്ട്. ഇത് പ്രകാരം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം വിക്ടോറിയ മഹാറാണി ഏറ്റെടുക്കുകയും ഗവർണർ ജനറലിന്റെ പദവിപ്പേര് വൈസ്രോയി ആൻഡ് ഗവർണർ ജനറൽ എന്ന് പരിഷ്കരിക്കുകയും ചെയ്തു
6. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസ് (1872- ൽ) എടുക്കുമ്പോൾ വൈസ്രോയി ആരായിരുന്നു- മേയോ
- ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ക്രമവത്കൃത സെൻസസ് 1881- ൽ നടന്നത് റിപ്പൺ പ്രഭുവിന്റെ കാലത്താണ്
7. വെർണാക്കുലർ പ്രസ് ആക്ട് (നാട്ടുഭാഷാ-പത്രനിയമം) കൊണ്ടുവന്ന വൈസ്രോയി- ലിറ്റൺ
- ഇന്ത്യൻ പത്രങ്ങളുടെ മേൽ കർശനമായ നിയന്ത്രണങ്ങൾ ഈ നിയമത്തിലൂടെ കൊണ്ടു വന്നു.
- റിപ്പൺ പ്രഭുവാണ് വെർണാക്കുലർ പ്രസ് ആക്ട് പിൻവലിച്ച വൈസ്രോയി.
- ദത്തവകാശ നിരോധന നിയമം കൊണ്ടുവന്ന ഗവർണർ ജനറൽ ഡൽഹൗസി പ്രഭുവാണ്. ഈ നിയമം പ്രയോഗിച്ച് ബ്രിട്ടീഷിന്ത്യയോട് ചേർത്ത ആദ്യ നാട്ടുരാജ്യമാണ് സത്താറ
- 1858- ലെ നിയമത്തിലെ കുറവുകൾ ഈ നിയമത്തിലുടെ പരിഹരിക്കാൻ ശ്രമിച്ചു
11. ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി- കഴ്സൺ
- ബംഗാൾ വിഭജനം പിൻവലിച്ചത് ഹാർഡിഞ്ച് രണ്ടാമന്റെ കാലത്താണ്
12. 1877- ൽ ഡൽഹി ദർബാർ നടക്കുമ്പോൾ വൈസ്രോയി ആരായിരുന്നു- ലിറ്റൺ
- ഡൽഹി ദർബാറിൽവെച്ചാണ് വിക്ടോറിയാ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചത്.
13. 1911- ൽ ജോർജ് അഞ്ചാമൻ രാജാവ് ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി ആരായിരുന്നു- ഹാർഡിഞ്ച് രണ്ടാമൻ
- ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയപ്പോൾ വൈസ്രോയി ഇദ്ദേഹമായിരുന്നു.
- തലസ്ഥാനമാറ്റം പ്രഖ്യാപിച്ചത് 1911- ലും അത് പ്രാബല്യത്തിലായത് 1912- ലും ആയിരുന്നു.
- കാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വേവൽ പ്രഭു ആയിരുന്നു വൈസ്രോയി
- ഇന്ത്യൻ ആർമിയുടെ കമാൻഡർ ഇൻ ചീഫ് ആയിരുന്ന ശേഷം വൈസ്രോയിയായത് വേവൽ പ്രഭുവാണ്
- രണ്ടാമത്തെയും മൂന്നാമത്തയും വട്ടമേശസമ്മേളനങ്ങളുടെ സമയത്ത് വെല്ലിങ്ടൺ പ്രഭുവായിരുന്നു വൈസ്രോയി.
- ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം 1947 ഫെബ്രുവരി 20- ന് ക്ലമൻറ് ആറ്റ്ലി ബ്രിട്ടീഷ് പാർലമെൻറിൽ നടത്തിയപ്പോൾ വൈസ്രോയി വേവൽ പ്രഭുവായിരുന്നു
- ഇന്ത്യക്കാരുടെ കൈകളിലേക്ക് അധികാരം കൈമാറുന്ന തീയതി പ്രഖ്യാപിച്ച വൈസ്രോയി മൗണ്ട്ബാറ്റണാണ്
18. 1882-ൽ വില്യം ഹണ്ടറുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ കമ്മിഷനെ നിയോഗിക്കുമ്പോൾ വൈസ്രോയി ആരായിരുന്നു- റിപ്പൺ
- ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ക്കുറിച്ച് (1919) അന്വേഷിക്കാൻ ഹണ്ടർ കമ്മിഷനെ നിയോഗിച്ചത് റീഡിങ് പ്രഭുവിന്റെ കാലത്താണ്
19. ഏത് വൈസ്രോയിയുടെ തൂലികാനാമമായിരുന്നു ഓവൻ മെറെഡിത്ത്- ലിട്ടൺ പ്രഭു
- കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ എന്നീ നിലകളിലും പ്രതിഭ തെളിയിച്ച വൈസ്രോയിയായിരുന്നു ലിട്ടൺ പ്രഭു
20. നാട്ടുരാജ്യങ്ങളിലെ രാജകുമാരൻമാരുടെ വിദ്യാഭ്യാസത്തിനായി രണ്ട് കോളേജുകൾ സ്ഥാപിച്ച വൈസ്രോയി- മേയോ
- മേയോ പ്രഭുവിന്റെ കാലത്താണ് ഇംപീരിയൽ ഗസറ്റിയർ ഓഫ് ഇന്ത്യ തയ്യാറാക്കാൻ ഡബ്ലൂ.ഡബ്ല. ഹണ്ടറെ നിയമിച്ചത്
21. ഏത് വൈസ്രോയിയുടെ കാലത്താണ് മിന്റോ-മോർലി ഭരണ പരിഷ്കാരങ്ങൾ നിലവിൽ വന്നത്- മിന്റോ രണ്ടാമൻ
- ചെംസ്ഫോർഡ് പ്രഭുവിന്റെ കാലത്താണ് മൊണ്ടേഗു-ചെംസ് ഫോർഡ് ഭരണപരിഷ്കാരങ്ങൾ നിലവിൽവന്നത്.
22. താജ്മഹലിന് പരിരക്ഷണ പ്രവർത്തനങ്ങൾ നടത്തിയ വൈസ്രോയി- കഴ്സൺ പ്രഭു
- പുരാതനസ്മാരക സംരക്ഷണ നിയമം പാസാക്കിയ സമയത്തെ വൈസ്രോയിയാണ് കഴ്സൺ പ്രഭു
23. വൈസ്രീഗൽ പാലസിൽ താമസിച്ച ആദ്യ ഭരണാധികാരി- ഇർവിൻ
- വൈസ്രീഗൽ പാലസിൽ (ഇപ്പോൾ രാഷ്ട്രപതിഭവൻ) താമസിച്ച് ഭരണം നടത്തിയ ആദ്യ ഭാരതീയനാണ് സി. രാജഗോപാലാചാരി. സ്വതന്ത്ര ഇന്ത്യയിൽ ഗവർണർ ജനറൽ പദവി വഹിച്ച ഏക ഭാരതീയനാണിദ്ദേഹം.
24. ഏത് വൈസ്രോയിയുടെ കാലത്താണ് ഒന്നാം ഫാക്ടറി നിയമം നടപ്പിലാക്കിയത്- റിപ്പൺ
- ലാൻഡ്സ്ഡൗൺ പ്രഭുവിന്റെ കാലത്താണ് രണ്ടാം ഫാക്ടറി നിയമം നടപ്പിലാക്കിയത്
25. ഏത് വൈസ്രോയിയുടെ കാലത്താണ് 1919- ലെ ഗവ. ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവിശ്യകളിൽ ദ്വിഭരണം നടപ്പിലാക്കിയത്- ചെംസ്ഫോർഡ്
- 1935- ലെ ഗവ. ഓഫ് ഇന്ത്യ നിയമം പാസാക്കിയത് വെല്ലിങ്ടൺ പ്രഭുവിന്റെ കാലത്താണ്
26. തദ്ദേശ സ്വയം ഭരണസംവിധാനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വൈസ്രോയി- റിപ്പൺ
- 1937- ൽ പ്രവിശ്യാസ്വയംഭരണം നടപ്പിലാക്കുമ്പോൾ വൈസ്രോയി- ലിൻലിത്ഗോ പ്രഭു
27. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലവിൽ വന്ന സമയത്ത് വൈസ്രോയി ആരായിരുന്നു- മേയോ
- മേയോ പ്രഭുവിന്റെ കാലത്താണ് സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയും രൂപംകൊണ്ടത്
28. ഓഗസ്റ്റ് ഓഫർ മുന്നോട്ടുവെച്ച വൈസ്രോയി- വേവൽ
- ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെട്ട ക്വിറ്റിന്ത്യാസമരം ആരംഭിച്ചപ്പോൾ (1942) വൈസ്രോയി- ലിൻലിത്ഗോ പ്രഭു
29. ബ്രിട്ടീഷ് ഇന്ത്യയിൽ വധിക്കപ്പെട്ട ഒരേയൊരു വൈസ്രോയി- മേയോ പ്രഭു
- 1872- ൽ ആന്തമാനിലെ പോർട്ട് ബ്ലെയറിൽ വെച്ച് ഷേർ അലി അഫ്രിദി എന്ന പത്താൻകാരനായ തടവുപുള്ളിയാണ് മേയോയെ വധിച്ചത്
- 1912-ൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ വധശ്രമത്ത അതിജീവിച്ച വൈസ്രോയി- ഹാർഡിഞ്ച് രണ്ടാമൻ
- സ്ഥാനമൊഴിഞ്ഞ ശേഷം, പിൽക്കാലത്ത് (1979) ഐറിഷ് റിപ്പബ്ലിക്കൻ ആർമി ആസൂത്രണം ചെയ്ത ബോംബ് സ്ഫോടനത്തിൽ മരണമടഞ്ഞ ഇന്ത്യാ വൈസ്രോയി- മൗണ്ട്ബാറ്റൺ പ്രഭു
- സ്വാതന്ത്ര്യാനന്തരം ഇദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായി (1947-48)
- സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെയും അവസാനത്തെയും ഗവർണർ ജനറൽ- സി. രാജഗോപാലാചാരി
31. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെട്ട വൈസ്രോയി- കഴ്സൺ
- ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്ന് വിശേഷിപ്പിക്കപ്പെട്ട ബംഗാൾ ഗവർണറാണ് റോബർട്ട് ക്ലൈവ്
- ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെട്ട ഗവർണർ ജനറലാണ് വെല്ലസ്ലി പ്രഭു
- മെക്കാളെ പ്രഭു നേതൃത്വം നൽകിയ ഇന്ത്യൻ ലോ കമ്മിഷനാണ് ഇന്ത്യൻ പീനൽകോഡിന്റെ ഉപജ്ഞാതാക്കൾ
- ബ്രിട്ടീഷ് ഇന്ത്യയിലെ മനു എന്നറിയപ്പെടുന്നത് മെക്കാളെ പ്രഭുവാണ്
- ക്രിമിനൽ പ്രൊസീജിയർ കോഡ് നിലവിൽ വന്നതും കാനിങ്ങിന്റെ കാലത്താണ്
No comments:
Post a Comment