3. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം ഏത്- മുംബൈ
4. ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തലസ്ഥാന നഗരമേത്- തിരവനന്തപുരം
5. വൈദ്യുതി ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത്- മഹാരാഷ്ട്ര
6. ഏഷ്യയിലെ ഏറ്റവും പഴയ എണ്ണ ശുദ്ധീകരണ ശാലയായ ദിഗ് ബോയ് ഏതു സംസ്ഥാനത്താണ്- അസം
7. ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് ബിഹു- അസം
8. പുരാണങ്ങളിൽ 'കാളിന്ദി' എന്നു വിളിക്കപ്പെട്ട നദിയേത്- യമുന
9. ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈവഴി അറിയപ്പെടുന്നതെങ്ങനെ- പത്മ
10. ഏതു നദിയുടെ കൈവഴിയാണ് ഹൂഗ്ലി- ഗംഗ
11. ഏതു നദിക്കു കുറുകെയാണ് ഹൗറ പാലം നിർമിച്ചിട്ടുള്ളത്- ഹൂഗ്ലി
12. ഗംഗ ഏറ്റവും ദൂരമൊഴുകുന്നത് ഏതു സംസ്ഥാനത്തിലൂടെയാണ്- ഉത്തർപ്രദേശ്
13. പ്രാചീന സർവകലാശാല നാളന്ദയുടെ അവശിഷ്ടങ്ങൾ ഏതു സംസ്ഥാനത്താണുള്ളത്- ബിഹാർ
14. ഏറ്റവുമധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്- ഗുജറാത്ത്
15. മഹാഭാരത യുദ്ധം നടന്ന കുരു ക്ഷേത്രം ഏതു സംസ്ഥാനത്താണ്- ഹരിയാണ
16. ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത്- ഹിമാചൽ പ്രദേശ്
17. ഇന്ത്യയിലെ ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഇംഗ്ലീഷ്- നാഗാലാൻഡ്
18. കാഞ്ചൻജംഗ കൊടുമുടി ഏതു സംസ്ഥാനത്താണ്- സിക്കിം
19. കാർഷികോത്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനമേത്- ഉത്തർപ്രദേശ്
20. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്- 9
21. പ്രാചീനകാലത്ത് 'കാമ രൂപ' എന്നറിയപ്പെട്ട പ്രദേശമേത്- അസം
22. പ്രാചീന കാലത്തെ കലിംഗം ഇപ്പോൾ ഏതു സംസ്ഥാനമാണ്- ഒഡിഷ
23. ഏറ്റവും കുടുതൽ കടൽത്തീരമുള്ള സംസ്ഥാനമേത്- ഗുജറാത്ത്
24. ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനമേത്- രാജസ്ഥാൻ
25. ഏറ്റവും കൂടുതൽ അരി ഉത്പാദനമുള്ള സംസ്ഥാനമേത്- പശ്ചിമ ബംഗാൾ
26. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള സംസ്ഥാനമേത്- ഉത്തർപ്രദേശ്
27. ഏത് രേഖാംശരേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യൻ പ്രാദേശിക സമയം നിർണയിച്ചിരിക്കുന്നത്- 82.5 ഡിഗ്രി കിഴക്കൻ രേഖാംശം
28. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മുന്നിലാണ്- അഞ്ചരമണിക്കൂർ
29. ഇന്ത്യൻ പ്രാമാണിക സമയ രേഖ കടന്നുപോകുന്നതെവിടെ കൂടിയാണ്- ഉത്തർപ്രദേശിലെ അലഹബാദിനു സമീപം
30. ഇന്ത്യൻ പ്രാദേശികസമയവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനമേത്- ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറി
31. ഇന്ത്യയുടേതിനു തുല്യമായ പ്രാദേശികസമയമുള്ള രാജ്യം- ശ്രീലങ്ക
32. 82.5 ഡിഗ്രി കിഴക്കൻ രേഖാംശം ആധാരമാക്കി ഇന്ത്യൻ പ്രാമാണിക സമയം നിശ്ചയിക്കാൻ തു ടങ്ങിയ വർഷമേത്- 1906 ജനുവരി
33. ഇന്ത്യയിലുടെ കടന്നു പോകുന്ന പ്രധാനപ്പെട്ട ഭൂമിശാസ്ത്ര രേഖ ഏത്- ഉത്തരായനരേഖ
34. ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാനങ്ങളേവ- ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്; ജാർഖണ്ഡ്, പശ്ചിമബംഗാൾ, ത്രിപുര, മിസോറം
35. ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം ഏതാണ്- ഉത്തർപ്രദേശ്
36. ഏറ്റവുമധികം നിയമ സഭാംഗങ്ങൾ, പാർലമെന്റ് അംഗങ്ങൾ എന്നിവ ഏതു സംസ്ഥാനത്തുനിന്നുമാണ്- ഉത്തർപ്രദേശ്
37. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ്- ഗോവ
38. ഏറ്റവുമധികം കാലം വിദേശികളുടെ ഭരണത്തിൻ കീഴിലിരുന്ന് ഇന്ത്യൻ പ്രദേശമേത്- ഗോവ
39. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമേത്- ഉത്തർപ്രദേശ്
40. ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനമേത്- മഹാരാഷ്ട്ര
41. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ഏതാണ്- സിക്കിം
42. 1961- ൽ 'ഓപ്പറേഷൻ വിജയ്' എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ മോചിപ്പിക്കപ്പെട്ട പ്രദേശമേത്- ഗോവ
43. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏതാണ്- രാജസ്ഥാൻ
44. 2017 മാർച്ചിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി 'ലീഗൽ പേഴ്സൺ' പദവി നൽകിയ നദികളേവ- ഗംഗ, യമുന
45. ഗംഗയുടെ തീരത്തുള്ള നഗരങ്ങളിൽ ഏറ്റവും ജന സംഖ്യ കൂടിയതേത്- കാൺപുർ
46. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം ഏതാണ്- മധ്യപ്രദേശ്
47. ഏറ്റവും ഒടുവിലായി രൂപം കൊണ്ട സംസ്ഥാനം ഏതാണ്- തെലങ്കാന
48. ഇന്ത്യയ്ക്ക് എത്രരാജ്യങ്ങളുമായാണ് അതിർത്തിയുള്ളത്- 7
49. ഇന്ത്യയുടെ കരയതിർത്തിയുടെ നീളം എത്രയാണ്- ഏതാണ്ട് 15,000 കിലോമീറ്റർ
50. ലോകത്തിൽ കാർഷികോത്പാദനത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യയുടെ അയൽരാജ്യമേത്- ചൈന
51. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യയുടെ ഏത് അയൽരാജ്യമാണ്- ചൈന
52. പാകിസ്താന്റെ സ്വാതന്ത്ര്യദിനം എന്നാണ്- ഓഗസ്റ്റ് 14
53. കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏത് രാജ്യമാണ്- ബംഗ്ലാദേശ്
54. ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്- നേപ്പാൾ
55. 'ഇടിമിന്നലിന്റെ നാട്' എന്നറിയപ്പെടുന്ന ഇന്ത്യയുടെ അയൽ രാജ്യമേത്- ഭൂട്ടാൻ
56. ഇന്ത്യയുടെ കിഴക്കേയറ്റത്തുള്ള സംസ്ഥാനമേത്- അരുണാചൽ പ്രദേശ്
57. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമേത്- ഗുജറാത്ത്
58. ഇന്ത്യയുടെ ഏറ്റവും തെക്കായുള്ള സംസ്ഥാനമേത്- തമിഴ്നാട്
59. ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷമേത്- 2008 നവംബർ
60. ചുവന്ന പാണ്ട ഔദ്യോഗിക മൃഗമായ സംസ്ഥാനമേത്- സിക്കിം
61. ഇന്ത്യ യിൽ ആദ്യമായി പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനമേത്- രാജസ്ഥാൻ
62. ഫറാക്ക ബാരേജ് ഏതു നദിക്കു കുറുകെയാണ് നിർമിച്ചിട്ടുള്ളത്- ഗംഗ
63.ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലുടെ ഉത്തരായനരേഖ കടന്നുപോകുന്നു- 8
64. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്- അരുണാചൽ പ്രദേശ്
65. ഏറ്റവുമധികം വനഭൂമിയുള്ള സംസ്ഥാനം ഏതാണ്- മധ്യപ്രദേശ്
66. കേരളത്തിന് പുറമേ വേഴാമ്പൽ ഔദ്യോഗിക പക്ഷിയായ സംസ്ഥാനമേത്- അരുണാചൽ പ്രദേശ്
67. ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം- ചൈന
68. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം- ഭൂട്ടാൻ
69. ഇന്ത്യയ്ക്ക് ഏറ്റവുമധികം കരയതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്- ബംഗ്ലാദേശ്
70. ഇന്ത്യയ്ക്ക് ഏറ്റവും കുറച്ച് അതിർത്തിയുള്ളത് എത് രാജ്യവുമായാണ്- അഫ്ഗാനിസ്താൻ
71. ഇന്ത്യ, പാകിസ്താൻ എന്നിവയെ വേർതിരിക്കുന്നത് എത് അതിർത്തിരേഖയാണ്- റാഡ്ക്ലിഫ് രേഖ
72. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖയേത്- മക്ലഹോൻ രേഖ
73. പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയെ വേർതിരിക്കുന്ന അതിർത്തി രേഖയേത്- ഡ്യൂറൻറ് രേഖ
74. ഇന്ത്യ, ശ്രീലങ്ക എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക്- പാക് കടലിടുക്ക് (Palkstrait)
75. ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രണ്ടാമത്തെ രാജ്യം ഏത്- ചൈന
No comments:
Post a Comment