Thursday, 17 September 2020

Current Affairs- 18/09/2020

1. എല്ലാ പദ്ധതികളിലും സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശഭരണ സ്ഥാപനം എന്ന ബഹുമതി അടുത്തിടെ ലഭിച്ചത്- നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) 

2. ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതി- K.N. Dikshit Committee 


3. ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ആസൂത്രണം ചെയ്യുന്ന ദൗത്യം- ശുക്രയാൻ- 1 

4. എ.ടി.എം. കളിലൂടെ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കുന്നതിന് ഒ.ടി.പി. സംവിധാനം ഏർപ്പെടുത്തിയ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

5. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ അടുത്തിടെ ലഭിച്ച കമ്പനി- ടാറ്റാ ഗ്രൂപ്പ് 
  • സെൻട്രൽ വിസ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ത്രികോണാകൃതിയിലുള്ള പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിക്കുന്നത്
6. പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ (PGC) അവാർഡ് അടുത്തിടെ ലഭിച്ച വ്യക്തി- കെ.കെ. രാഗേഷ് 

7. പ്രൊഫഷണൽ ഉന്നത വിദ്യാഭ്യാസത്തിനായുള്ള എഡ്.ടെക് കമ്പനിയായ ഗ്രേറ്റ് ലേണിംഗിന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതനായ വ്യക്തി- വിരാട് കൊഹ് ലി  

8. ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്ഫോമായ Paytm- ന്റെ അനുബന്ധ സ്ഥാപനമായ പേ.ടി.എം. ഫസ്റ്റ് ഗെയിംസിന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതനായത്- സച്ചിൻ ടെൻഡുൽക്കർ 

9. UNICEF- ന്റെ ഇന്ത്യയിലെ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയ ബോളിവുഡ് താരമാര്- ആയുഷ്മാൻ ഖുരാന 
  • കുടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 
10. 2020 സെപ്റ്റംബർ 16- ന് നടന്ന G20 പരിസ്ഥിതി മന്ത്രിമാരുടെ സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- പ്രകാശ് ജാവദേക്കർ 

11. എം പി മാരുടെ ശമ്പള ആനുകൂല്യങ്ങളിൽ എത്ര ശതമാനം കുറക്കാനുള്ള ബില്ലാണ് ലോക്സഭ പാസാക്കിയത്- 30% 
  • ലോകത്ത് ജനാധിപത്യത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും തിരിച്ചറിയാൻ 
12. ഇന്ത്യ UN- ന്റെ ഏത് കമ്മീഷനിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്- യുഎൻ കമ്മീഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ 
  • ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി നിലകൊള്ളുന്ന യുഎൻ സംഘടനയാണ്
13. എത്രാമത് ഇന്ത്യ - അമേരിക്ക പ്രതിരോധ സഹകരണ മീറ്റിംഗാണ് സെപ്റ്റംബർ 15- ന് നടന്നത്- പത്താമത് 
  • ഇന്ത്യൻ പ്രതിരോധ സെക്രട്ടറി- രാജ് കുമാർ പങ്കെടുത്തു
14. 2020 സെപ്റ്റമ്പറിൽ അന്തരിച്ച പ്രശസ്ത കലചരിത്രകാരിയും, മുൻ രാജ്യസഭാ അംഗവുമായിരുന്ന വ്യക്തി- കപില വൽസ്യായൻ

15. 2020 സെപ്റ്റമ്പറിൽ തന്റെ നിയമസഭാ അംഗത്വത്തിന്റെ 50-ആം വാർഷികം ആഘോഷിക്കുന്ന കേരള മുൻ മുഖ്യമന്ത്രി- ഉമ്മൻചാണ്ടി

16. ഏത് രാഷ്ട്രീയ നേതാവിന്റെ വസതി ഏറ്റെടുക്കുന്ന ബില്ലാണ് തമിഴ്നാട് നിയസഭ 2020- ൽ പാസ്സാക്കിയത്- ജയലളിത 
  • വസതിയുടെ പേര് : വേദ നിലയം
17. ഫോബ്സ് മാസികയുടെ 2020- ലെ കണക്കു പ്രകാരം ലോകത്ത് ഏറ്റവും വരുമാനമുള്ള ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- ലയണൽ മെസ്സി

18. കേരളത്തിലെ ആദ്യത്തെ വാട്ടർ ടാക്സി സർവീസ് ആരംഭിക്കുന്നത്- ആലപ്പുഴ

19. യു.എൻ. സാമൂഹിക കൗൺസിലിനു കീഴിലുള്ള വനിതകളുടെ പദവിക്കായുള്ള സമിതിയിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ 
  • മത്സരത്തിൽ ചൈനയെ മറികടന്നാണ് ഇന്ത്യയുടെ ജയം
20. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി ഡിജിറ്റൈസ്ഡ് പഞ്ചായത്തായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- മയ്യിൽ (കണ്ണൂർ) 

21. കേരളത്തിലെ ആദ്യ എൻ.സി.സി. നേവൽ ട്രെയിനിങ് സെന്റർ നിലവിൽ വരുന്നത്- ആക്കുളം (തിരുവനന്തപുരം) 

22. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി അടുത്തിടെ നിയമിതനായ വ്യക്തി- Sameer Kumar Khare 

23. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ഇന്ത്യയിലെ Country Director ആയി നിയമിതനായത്- Takeo Konishi  

24. 'My Life in Design' എന്ന പുസ്തകത്തിന്റെ രചയിതാവ്- Gauri Khan 

25. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'My Family is my responsibility' കാമ്പയിൻ അടുത്തിടെ ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 

26. കോവിഡ് പരിശോധനാ സൗകര്യമുള്ള ഇന്ത്യയുടെ ആദ്യ വിമാനത്താവളം- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

27. അന്താരാഷ്ട്ര ഓസോൺ ദിനമെന്ന്- സെപ്റ്റംബർ - 16 
  • തീം- Ozone for life: 35 years of Ozone layer Protection
28. ഫെയ്സ് ബുക്ക് ഇന്ത്യ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് മേധാവിയായി നിയമിതനായതാര്- അരുൺ ശ്രീനിവാസ് 

29. അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കുന്നതെന്ന്- സെപ്റ്റംബർ- 14 
  • ലോകത്ത് ജനാധിപത്യത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും തിരിച്ചറിയാൻ
30. ADB- യുടെ എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമിതനായതാര്- സമീർ കുമാർ ഖാരെ 

31. വേൾഡ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായതാര്- രാജേഷ് ഖുള്ളർ

32. ജപ്പാൻ പ്രധാന മന്ത്രിയായി അധികാരമേൽക്കുന്ന വ്യക്തി- യോഷിഹിരേ സുഗ

33. ഇസ്രായേലുമായി 2020 സെപ്റ്റംബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന കരാർ ഒപ്പിട്ട അറബ് രാജ്യങ്ങൾ ഏതൊക്കെ- ബഹ്റൈൻ & യു.എ.ഇ

34. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിൽ വീഴ്ചവരുത്തിയ ഇ കോമേഴ്സ് കമ്പനികൾക്ക് പിഴ ചുമത്താതതിനാൽ കേന്ദ്ര മലിനീകരണ ബോർഡിനെ ദേശീയ ഹരിത ട്രിബൂണൽ വിമർശിക്കുകയുണ്ടായി. ഏതൊക്കെയാണ് ഈ കമ്പനികൾ- ആമസോൺ , ഫ്ളിപ്കാർട്ട്

35. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി- ടി എസ് തിരുമൂർത്തി

36. യു എ ഇ യും ബഹ്റൈനും ഇസ്രയേലുമായുള്ള ബന്ധം പുനസ്ഥാപിച്ച ഉടമ്പടി- എബ്രഹാം ഉടമ്പടി

37. ഇസ്രയേലുമായി കരാറിൽ ഏർപ്പെടുന്ന ആദ്യ ഗൾഫ് രാജ്യം- യു. എ.ഇ

38. യു.എ.ഇ ഇസ്രയേൽ കരാറിന് മധ്യസ്ഥത വഹിച്ച രാജ്യം- അമേരിക്ക
 
39. നിലവിലെ ഖേൽരത്ന പുരസ്കാര തുക 7.5 ലക്ഷത്തിൽ നിന്ന് എത്രയായാണ് ഉയർത്തിയത്- 25 ലക്ഷം 

40. ധ്യാൻ ചന്ദ് അവാർഡിന്റെ പുതുക്കിയ പുരസ്ക്കാര തുക- 10 ലക്ഷം 

No comments:

Post a Comment