3. ഇന്ത്യയിലെ പാർലമെന്റിൽ ഉൾക്കൊള്ളുന്നത്- രാഷ്ട്രപതി, ലോക്സഭ, രാജ്യസഭ
4. ഉപരിസഭ എന്ന് അറിയപ്പെടുന്നത്- രാജ്യസഭ
5. അധോസഭ എന്ന് അറിയപ്പെടുന്നത്- ലോക്സഭ
6. പാർലമെന്റിന്റെ പ്രധാന ചുമതല എന്ത്- നിയമനിർമാണം
7. നിയമത്തിന്റെ കരടുരൂപമാണ്- ബിൽ
8. ഒരു സാധാരണ ബിൽ പാർലമെന്റിന്റെ ഏത് സഭയിലും ആദ്യം അവതരിപ്പിക്കാം. എന്നാൽ ധന ബിൽ ആദ്യം അവതരിപ്പിക്കുന്നത് എവിടെ- ലോക്സഭയിൽ
9. ഒരു ബില്ല് ധനകാര്യബില്ലെന്ന് തീരുമാനിക്കുന്നത് ആര്- സ്പീക്കർ
10. ഇന്ത്യൻ ഭരണ ഘടന സ്പീക്കർ പദവി എന്ന ആശയം കടമെടുത്തത്- ബ്രിട്ടനിൽ നിന്ന്
11. ലോക്സഭയുടെ തലവൻ ആര്- സ്പീക്കർ
12. ലോക് സഭാ സമ്മേളനത്തിൽ അധ്യക്ഷൻ ആര്- സ്പീക്കർ
13. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്- ലോക്സഭാ സ്പീക്കർ
14. ആദ്യ ലോക്സഭാ സ്പീക്കർ ആര്- ജി.വി. മാവ്ങ്കർ
15. ലോക്സഭാ സ്പീക്കറെ തിരഞ്ഞടുക്കുന്നത്- ലോക്സഭാംഗങ്ങൾ
16. ഭരണഘടനാപരമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സ്പീക്കർക്കുള്ള പ്രത്യേക വോട്ടവകാശമാണ്- കാസ്റ്റിങ് വോട്ട്
17. സ്പീക്കറുടെ അഭാവത്തിൽ ചുമതല ആർക്കാണ്- ഡെപ്യൂട്ടി സ്പീക്കർ
18. സ്പീക്കർ രാജിക്കത്ത് നൽകേണ്ടത് ആർക്ക്- ഡെപ്യൂട്ടി സ്പീക്കർ
19. ഇന്ത്യൻ പാർലമെന്റിൽ മുഖ്യ പ്രതിപക്ഷമായി പ്രവർത്തിച്ചിട്ടുള്ള ഏക സംസ്ഥാന പാർട്ടി- തെലുങ്കുദേശം പാർട്ടി (TDP)
20. ലോക്സഭയുടെ പരവതാനിയുടെ നിറം- പച്ച
21. ലോക് സഭ, രാജ്യസഭ, പ്രസിഡന്റ് എന്നീ മൂന്ന് ഘടകങ്ങൾ ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ് എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്- 79
22. പാർലമെന്റ് നടപടികൾ ആരംഭിക്കുന്നത്- ചോദ്യോത്തരവേളയിലൂടെ
23. ചോദ്യോത്തരവേളയ്ക്കുശേഷം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അജൻഡയിലേക്ക് പ്രവേശിക്കുന്നതിനു മുൻപുള്ള ചെറിയ സമയം _____ എന്നറിയപ്പെടുന്നു- Zero Hour
24. ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ചുരുങ്ങിയത് എത്ര അംഗങ്ങളുടെ പിന്തുണ വേണം- 50
25. ലോക്സഭയിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആര്- ജെ.ബി. കൃപലാനി
26. സ്വന്തമായി നിയമനിർമാണസഭ ഇല്ലാത്ത കേന്ദ്ര ഭരണപ്രദേശങ്ങളിലെ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത്- പാർലമെന്റ്
27. രാജ്യസഭയിലെ പരവതാനിയുടെ നിറം- ചുവപ്പ്
28. ധനബില്ല് രാജ്യസഭയ്ക്ക് പരമാവധി എത്ര ദിവസം വരെ പിടിച്ചു വെക്കാം- 14 ദിവസം
29. രാജ്യസഭാ ചെയർമാനായ ആദ്യ മലയാളി- കെ.ആർ. നാരായണൻ
30. അർധവൃത്താകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത്- രാജ്യസഭ
31. കുതിരലാടത്തിന്റെ ആകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത്- ലോക്സഭ
32. കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്നറിയപ്പെടുന്നത്- രാജ്യസഭ
33. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ വീതിച്ചു നൽകിയിരിക്കുന്നത് ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ്- 4-ാം ഷെഡ്യൂൾ
34. പാർലമെന്ററി കമ്മിറ്റി അധ്യക്ഷന്മാരെ നിയമിക്കുന്നത്- സ്പീക്കർ
35. ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റി- എസ്റ്റിമേറ്റ്സ് കമ്മിറ്റി
36. എസ്റ്റിമേറ്റ്സ് കമ്മിറ്റിയിലെ അംഗ സംഖ്യ- 30
37. ലോക്സഭാംഗങ്ങൾ മാത്രം ഉൾപ്പെടുന്ന കമ്മിറ്റി- എസ്റ്റിമേറ്റ്സ് കമ്മിറ്റി
38. പൊതുമുതലിൻ ദുർവിനിയോഗം തടയുന്നതിനു വേണ്ടിയുള്ള പാർലമെന്റെറി കമ്മിറ്റി- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC)
39. പ്രതിപക്ഷാംഗം ചെയർമാനായുള്ള കമ്മിറ്റി- PAC
40. സി.എ.ജി.യുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്ന കമ്മിറ്റി- PAC
41. പോസ്റ്റ്മോർട്ടം കമ്മിറ്റി എന്നറിയപ്പെടുന്നത്- PAC
42. പി.എ.സി.യിലെ അംഗസംഖ്യ- 22 (ലോക്സഭയിൽനിന്ന് 15, രാജ്യസഭയിൽ നിന്ന് 7)
43. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്- സി.എ.ജി.
44. പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന പാർലമെന്റെറി കമ്മിറ്റി- കമ്മിറ്റി ഒാൺ പബ്ലിക് അണ്ടർടേക്കിങ് (PUC)
45. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ- രാഷ്ടപതി
46. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്- ഇലക്ടറൽ കോളേജ്
47. ഇലക്ടറൽ കോളേജിലെ അംഗങ്ങൾ ആരെല്ലാം- ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
48. രാഷ്ട്രപതിയാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര- 35 വയസ്സ്
49. രാഷ്ട്രപതിയുടെ ഭരണകാലാവധി എത്ര- 5 വർഷം
50. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്- സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
51. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് രാഷ്ട്രത്തലവൻ എങ്കിൽ അത്തരം രാഷ്ട്രത്തെ വിളിക്കുന്ന പേര്- റിപ്പബ്ലിക്
52. രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ്- അനുച്ഛേദം 61
53. രാജ്യസഭയിലേക്ക് 12 അംഗങ്ങളെയും ലോക്സഭയിലേക്ക് 2 അംഗങ്ങളെയും നാമനിർദേശം ചെയ്യുന്നത് ആര്- രാഷ്ട്രപതി
54. പാർലമെൻറ് സമ്മേളനം വിളിക്കുക, സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക, ബില്ലുകൾക്ക് അംഗീകാരം നൽകുക എന്നീ ചുമതലകൾ നിർവഹിക്കുന്നത് ആര്- രാഷ്ട്രപതി
55. കേന്ദ്ര ഗവൺമെന്റിന്റെ നയ പ്രഖ്യാപനം പാർലമെന്റിൽ വായിക്കുന്നത് ആര്- രാഷ്ടപതി
56. കുറ്റവാളികൾക്ക് രാഷ്ട്രപതി മാപ്പ് നൽകുന്നത് ഏത് വകുപ്പ് പ്രകാരമാണ്- 72
57. രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ്- 123
58. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്- രാഷ്ടപതി
59. പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ വോട്ടെടുപ്പ് തടയുന്നതിനായി ചർച്ച നീട്ടിക്കൊണ്ടു പോകുന്ന തന്ത്രപരമായ നീക്കം അറിയപ്പെടുന്നത്- ഫിലിബസ്റ്റർ
60. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുന്നതിനു വേണ്ടി സർക്കാർ തയ്യാറാക്കുന്ന റിപ്പോർട്ട്- ധവളപത്രം
61. രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കുന്നത്- ഉപരാഷ്ട്രപതിക്ക്
62. രാജ്യസഭാ സീറ്റുകൾ കൂടുതലുള്ള സംസ്ഥാനം- ഉത്തർപ്രദേശ്
63. രാജ്യസഭയുടെ എക്സ് ഒഫിഷ്യാ ചെയർമാൻ ഉപരാഷ്ട്ര പതിയാകണമെന്ന ആശയം ഇന്ത്യ ഏത് രാജ്യത്തിൽ നിന്നാണ് സ്വീകരിച്ചത്- അമേരിക്ക
64. രാജ്യസഭാംഗങ്ങളെ തിരഞെഞ്ഞടുക്കുന്നത് സംസ്ഥാന നിയമസഭകളിലെ ജനപ്രതിനിധികളാണ്. ഈ സമ്പ്രദായം ഏത് രാജ്യത്തിൽ നിന്നാണ് സ്വീകരിച്ചത്- ദക്ഷിണാഫ്രിക്ക
65. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം- 12
66. കേരളത്തിൽനിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം- 9
67. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത് ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്- അയർലൻഡ്
68. രാജ്യസഭയുടെ പിതാവ് എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ- ഡോ. എസ്. രാധാകൃഷ്ണൻ
69. രാജ്യസഭയുടെ ആദ്യ ചെയർമാൻ- ഡോ. എസ്. രാധാകൃഷ്ണൻ
70. ആദ്യ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ആര്- അനന്തശയനം അയ്യങ്കാർ
70. ആദ്യ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ആര്- അനന്തശയനം അയ്യങ്കാർ
👍👍👌
ReplyDelete